“സ്‌റ്റാർഡമുണ്ടെന്ന് ഇപ്പോൾ വിശ്വസിക്കുന്നില്ല, അതിനൊക്കെ നല്ല ഭാരമാണ്, താങ്ങാൻ കഴിയില്ല”; നസ്ലിൻ ഗഫൂർ

','

' ); } ?>

‘ആലപ്പുഴ ജിംഖാന’ എന്ന സിനിമയിലെ കഥാപാത്രം സിനിമയ്ക്കപ്പുറം ജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കിയെന്ന് തുറന്നു പറഞ്ഞ് നടൻ നസ്ലിൻ ഗഫൂർ. നന്നായി വർക്കാകുമെന്ന് കരുതിയതു കൊണ്ടാണ് ജിംഖാനയിലെ കഥാപാത്രം തിരഞ്ഞെടുത്തതെന്നും, കഥാപാത്രത്തിനായുള്ള ട്രെയിനിങ്ങിൽ ശാരീരിക സൗന്ദര്യവും ആരോഗ്യവും നേടിയെടുക്കാൻ കഴിഞ്ഞെന്നും നസ്ലിൻ പറഞ്ഞു. ‘ലോക’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലായിരുന്നു നസ്ലിന്റെ പ്രതികരണം.

“‘ആലപ്പുഴ ജിംഖാന’ എന്ന സിനിമയിലെ കഥാപാത്രം സിനിമയ്ക്കപ്പുറം ജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. കഥാപാത്രത്തിനായുള്ള ട്രെയിനിങ്ങിൽ ശാരീരിക സൗന്ദര്യവും ആരോഗ്യവും നേടിയെടുക്കാൻ കഴിഞ്ഞു. അച്ചടക്കമുള്ളൊരു ജീവിത ശൈലിയുണ്ടാക്കിയെടുക്കാനും ആ ചിത്രത്തിലൂടെ സാധിച്ചു. അത്തരം സിനിമകൾ ഇനിയുമൊരുപാട് സംഭവിക്കുമെന്ന പ്രതീക്ഷയുണ്ട്. സ്‌റ്റാർഡമുണ്ടെന്ന് ഇപ്പോൾ വിശ്വസിക്കുന്നില്ല. അതിനൊക്കെ നല്ല ഭാരമാണ്, താങ്ങാൻ കഴിയില്ല,

ചിത്രത്തിലെ എന്റെ പ്രകടനത്തിനെതിരെ ട്രോളുകളും അധിക്ഷേപങ്ങളും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വന്നിരുന്നു. എന്നാൽ ചിത്രം എനിക്ക് നൽകിയ വലിയ മാറ്റങ്ങളിൽ ഞാൻ ഹാപ്പിയാണ്. കോടി ക്ലബ്ബുകളേക്കാൾ സന്തോഷം നൽകുന്നത് പ്രേക്ഷകർ അംഗീകരിക്കുന്നു എന്നതിലാണ്, കഴിവ് മാത്രമല്ല ഭാഗ്യം കൂടിയാണ് എന്നെ ഇന്നിവിടെയെത്തിച്ചത്”. നസ്ലിൻ കൂട്ടിച്ചേർത്തു.