
മലയാളത്തിൽ അവസരങ്ങൾ കുറയുന്നതിൽ വിഷമമുണ്ടെന്ന് തുറന്നു പറഞ്ഞ് നടി ഇഷ തൽവാർ. തന്റെ മലയാളം നല്ലതല്ലാത്തത് കൊണ്ടായിരിക്കും അവസരങ്ങൾ കിട്ടാത്തതെന്നും തരാം കൂട്ടിച്ചേർത്തു. ഒപ്പം കരിയറിൽ ആദ്യമായി ഒരു പൊലീസ് വേഷം ചെയ്യുന്നതിന്റെ സന്തോഷവും നടി പങ്കുവെച്ചു.
“മലയാളത്തിൽ അവസരം കുറയുന്നതിൽ വിഷമമുണ്ട്. എന്റെ മലയാളം അത്ര നല്ലതല്ലാത്തത് കൊണ്ട് എന്നെ കാസ്റ്റ് ചെയ്ത് റിസ്‌ക് എടുക്കേണ്ട എന്ന് അണിയറപ്രവർത്തകർക്ക് തോന്നുമായിരിക്കും. മലയാളത്തിൽ കൂടുതൽ സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ട്. ‘ആദ്യമായി ഒരു പൊലീസ് വേഷം ചെയ്യാൻ പോകുന്ന ത്രില്ലിലാണ് ഞാനിപ്പോൾ, ഹിന്ദി സിനിമയാണ്. ഏറെക്കാലമായി മുംബൈയിൽ ജീവിക്കുന്ന ഒരു മലയാളിയാണ് ഈ ഉദ്യോഗസ്ഥ. കഥാപാത്രമാകാനുള്ള തയാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. രാവിലെ മുതൽ വൈകുന്നേരം വരെ അടുത്തുള്ള പൊലീസ് സ്റ്റേഷനുകളിൽ പോയിരിക്കും. അവരുടെ രീതികൾ കണ്ടു പഠിക്കണമല്ലോ. അൽപം പേടിയുണ്ട്,’ ഇഷ തൽവാർ പറഞ്ഞു
തട്ടത്തിൻ മറയത്ത് എന്ന സിനിമയിലൂടെയാണ് ഇഷ മലയാളത്തിലേക്കെത്തുന്നത്. ചിത്രത്തിൽ നടി അവതരിപ്പിച്ച ഐഷ എന്ന കഥാപാത്രം ഏറെ ചർച്ചയായിരുന്നു. പിന്നാലെ ഐ ലവ് മി, രണം, ബാംഗ്ലൂർ ഡേയ്സ്, ടു കൺട്രീസ് തുടങ്ങി നിരവധി മലയാള സിനിമകളിൽ ഇഷ തൽവാർ വേഷമിട്ടിരുന്നു. വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ഒരു ജാതി ജാതകം എന്ന ചിത്രമാണ് അവസാനമായി ഇഷ അഭിനയിച്ച മലയാളം സിനിമ.