“ചുരുളിയിൽ അഭിനയിച്ചതിൽ അങ്ങേയറ്റം അഭിമാനമുണ്ട് ” ; ലിജോ ജോസ് പെല്ലിശേരിക്ക് പിന്തുണയുമായി വിനയ് ഫോർട്ട്

','

' ); } ?>

ചുരുളി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിക്ക് പിന്തുണയുമായി നടൻ വിനയ് ഫോർട്ട്.
“ഒരു മികച്ച സംവിധായകന്റെ കൂടെ വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ ഇപ്പോഴും എന്നും എനിക്ക് അതിയായ സന്തോഷമാണ്”എന്നാണ് താരം പറഞ്ഞത്.

“ചുരുളിയിൽ അഭിനയിച്ചതിൽ അങ്ങേയറ്റം അഭിമാനമുണ്ട്. ചുരുളിയുടെ തിരക്കഥയും സംവിധാനവും സാമ്പത്തികവശവും വളരെ സുതാര്യമായിരുന്നു, മികച്ച സംവിധായകന്റെ കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഇപ്പോഴും എന്നും സന്തോഷമുണ്ട്. ഏത് നടനായാലും കലയെ കലയായി കാണണമെന്നാണ് ജോജു പറഞ്ഞത്. ഇത് സംബന്ധിച്ച് എനിക്ക് വ്യക്തമായ ധാരണയൊന്നുമില്ല. വിനയ് ഫോർട്ട് പ്രതികരിച്ചു.

വിവാദത്തിൽ പ്രതികരിച്ച് നടൻ ജാഫർ ഇടുക്കിയും രംഗത്ത് വന്നിട്ടുണ്ടായിരുന്നു. “ഈ സിനിമയിൽ അഭിനയിച്ചത് കൊണ്ട് തന്നെ ആരും വീട്ടിൽ കയറ്റാതെ ഇരുന്നിട്ടില്ല എന്നും, ലിജോ ജോസ് പെല്ലിശേരി തന്ന പൈസ കൊണ്ട് തൻ വീട്ടിലേക്ക് അരി വാങ്ങിയിട്ടുണ്ട്” എന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. കൂടാതെ “വേണെങ്കിൽ അഭിനയിച്ചാൽ മതി ചേട്ടൻ്റെ ഇഷ്ടം”എന്ന് ലിജോ ജോസ് പെല്ലിശേരി പറഞ്ഞിരുന്നുവെന്നും താരം കൂട്ടി ചേർത്തു.

ചുരുളി സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ജോജു ജോർജ് സംവിധായകൻ ലിജോ ജോസ് പില്ലശ്ശേരിക്കെതിരെ ആരോപണമുന്നയിച്ചിരുന്നു. എന്നാൽ തൊട്ടു പിന്നാലെ തന്നെ ജോജുവിന് നൽകിയ ശമ്പളത്തിന്റെ വിവരങ്ങളടങ്ങുന്ന രേഖകൾ അടക്കം പോസ്റ്റ് ചെയ്ത് ആരോപണത്തെ എതിർത്തിരുന്നു. തുടർന്ന് ജോജു ജോർജ് മാധ്യമങ്ങളെ കാണുകയും കടലാസല്ല എ​ഗ്രിമെന്റ് പുറത്തുവിടണമെന്ന് പറയുകയും ചെയ്തു. പ്രശനം വിവാദങ്ങളായി ചൂട് പിടിച്ചു നിൽക്കുകയാണ്.