“സ്വന്തം വീട്ടിൽ മാനസികമായി പീഡിപ്പിക്കപ്പെടുകയാണ്, വീട്ടുജോലിക്കാരിൽ നിന്ന് പോലും മോശം അനുഭവം”; തനുശ്രീ ദത്ത

','

' ); } ?>

സ്വന്തം വീട്ടിൽ വർഷങ്ങളായി വീട്ടുജോലിക്കാരിൽ നിന്നുപോലും മോശം അനുഭവം തുടരുന്നതായി പോലീസിൽ പരാതി നൽകി ബോളിവുഡ് നടി തനുശ്രീ ദത്ത. 2018ലെ മീ ടൂ ആരോപണങ്ങൾ മുതൽക്കേ ഇത് തുടരുന്നുണ്ടെന്നും, അവസ്ഥ രൂക്ഷമായതോടെ കഴിഞ്ഞ ദിവസം പോലീസിനെ സമീപിക്കുകയായിരുന്നെന്നും നടി കൂട്ടിച്ചേർത്തു.സോഷ്യൽ മീഡിയയിൽ ലൈവിൽ വന്നാണ് താരം ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

‘എൻ്റെ സ്വന്തം വീട്ടിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞാൻ മാനസികമായി പീഡിപ്പിക്കപ്പെടുകയാണ്. 2018ലെ മീ ടൂ ആരോപണങ്ങൾ മുതലേ വീട്ടിലെ ജോലിക്കാര് പോലും മോശമായാണ് പെരുമാറുന്നത്.ജോലിക്കാർ വീട്ടിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുകയും, മറ്റു മോശപ്പെട്ട കാര്യങ്ങളൊക്കെ ചെയ്യുകയും ചെയ്യുന്നുണ്ട്. മാനസികമായ പീഡനങ്ങൾ കാരണം ഞാൻ രോഗബാധിതയായിരിക്കുകയാണ്. കാര്യങ്ങൾ വഷളായത്കൊണ്ടാണ് ഞാൻ പോലീസിനെ സമീപിച്ചത്. ആരെങ്കിലും എന്നെയൊന്ന് സഹായിക്കുമെന്ന പ്രതീക്ഷ എനിക്കുണ്ട്’. തനുശ്രീ ദത്ത പറഞ്ഞു.

2018ൽ നാനാ പടേക്കർ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് തനുശ്രീ ദത്ത പരാതി നൽകിയിരുന്നു. 2009ൽ റിലീസായ ‘ഹോൺ ഓകെ പ്ലീസ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉപദ്രവിച്ചുവെന്നായിരുന്നു പരാതി. സിനി & ടിവി ആർട്ടിസ്റ്റ്സ് അസോസിയേഷനിൽ ഔദ്യോഗികമായി പരാതി നൽകിയെങ്കിലും പടേക്കറിനെതിരെ ഒരു നടപടിയും എടുത്തിട്ടുണ്ടായിരുന്നില്ല.