
അഭിമുഖങ്ങൾ നൽകാൻ പേടിയാണെന്ന് വ്യക്തമാക്കി നടി കല്യാണി പ്രിയദർശൻ. ആളുകൾ തന്നെ തെറ്റിദ്ധരിക്കുമോ എന്ന ഭയമാണ് കാരണമെന്നാണ് കല്യാണി പറയുന്നത്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
”അഭിമുഖങ്ങള്‍ നല്‍കുമ്പോള്‍ ഞാന്‍ വളരെ വള്‍നറബിള്‍ ആകും. ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മുഖംമൂടികള്‍ക്ക് പിന്നില്‍ ഒളിക്കാനാണ് എനിക്കിഷ്ടം. അഭിമുഖങ്ങള്‍ നല്‍കുമ്പോള്‍ ഞാന്‍ ആരെണന്ന വിധിക്കപ്പെടലുകള്‍ ഉണ്ടാകുമെന്ന ഭയം എനിക്കുണ്ട്. ഞാന്‍ വളരെ പ്രൈവറ്റായൊരു ആളാണ്. എന്നെ വളര്‍ത്തിയതും അങ്ങനെയാണ്. കാര്യങ്ങളെ സാഹചര്യത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് സംസാരിക്കുന്നൊരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. മുമ്പ് പലപ്പോഴായി എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്. അതിനാല്‍ വീണ്ടും തെറ്റിദ്ധരിക്കപ്പെടുമെന്ന ഭയം എനിക്കുണ്ട്”. കല്യാണി പറഞ്ഞു
മലയാളത്തിന്റെ യുവതാരമാണ് കല്യാണി പ്രിയദര്‍ശന്‍. ഈ ഓണത്തിന് കല്യാണിയുടേതായി രണ്ട് സിനിമകളാണ് തിയേറ്ററുകളിലെത്തുന്നത്. സൂപ്പര്‍ ഹീറോയായി എത്തുന്ന ലോകയും റോം കോം ചിത്രമായ ഓടും കുതിര ചാടും കുതിരയും.