ഹൃത്വിക് റോഷന്റെ ജീവിതകഥ പുസ്തകമാകുന്നു

ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ ജീവിതകഥ പുസ്തകമാകുന്നു. ഹൃത്വികിന്റെ ആറു വയസ്സു മുതലുളള ജിവിതമാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘സ്‌റ്റോറീസ് ഫോര്‍ ബോയ്‌സ് ഹു ഡെയര്‍ ടു ബി ഡിഫറന്റ്’ എന്നാണ് പുസ്തകത്തിന്റെ പേര്. ബെന്‍ ബ്രൂക്‌സ് ആണ് പുസ്തകം എഴുതിയിരിക്കുന്നത്.

സിനിമാ രംഗത്തേയ്ക്ക് ബാലതാരമായി കടന്നു വരുന്ന ഹൃത്വികിന്റെ കഥ പറഞ്ഞാണ് പുസ്തകം ആരംഭിക്കുന്നത്. പിന്നീട് ആരോഗ്യപരമായ ബുദ്ധിമുട്ടുകളൊക്കെ മറികടന്ന് ബോളിവുഡിലെ സൂപ്പര്‍താര പദവിയിലേയ്ക്ക് ഉയരുന്ന ഹൃത്വികിന്റെ ഇതുവരെയുള്ള ജീവിതത്തിലൂടെയാണ് പുസ്തകം കടന്നു പോകുന്നത്. സന്തോഷത്തോടെയുള്ള ഞെട്ടല്‍ എന്നാണ് പുസ്തകം കണ്ടപ്പോള്‍ ഹൃത്വിക് പ്രതികരിച്ചത്. തനിക്ക് ഈ ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമാണ് ഇതെന്നും താരം പറഞ്ഞു. ‘സൂപ്പര്‍ 30’ എന്ന ചിത്രമാണ് ഹൃത്വിക് റോഷന്റേതായി ഉടന്‍ റിലീസിന് ഒരുങ്ങുന്ന ചിത്രം.

error: Content is protected !!