“ഹൃദയപൂർവ്വം തുടരും”; കളക്ഷൻ റിപ്പോർട് പുറത്ത്

','

' ); } ?>

18 ദിവസത്തെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തു വിട്ട് “ഹൃദയപൂർവ്വം” ടീം. ബോക്‌സ് ഓഫീസിൽ സൂപ്പർഹിറ്റായ ചിത്രം ഇതുവരെ ഇന്ത്യയിൽ നിന്ന് 36.43 കോടി രൂപയാണ് നേടിയിരിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ആഴ്ചയിൽ 20 കോടി രൂപയോളമാണ് ചിത്രം വാരിക്കൂട്ടിയത്. എന്നാൽ രണ്ടാം ആഴ്ചയിൽ ഇത് 13.4 കോടിയായി കുറഞ്ഞു. ഇതിന് ഒരു പ്രധാന കാരണം കല്യാണി പ്രിയദർശൻ നായികയായ ‘ലോക: ചാപ്റ്റർ 1 – ചന്ദ്ര’ യായിരുന്നു.

മൂന്നാം വാരാന്ത്യത്തിൽ ശനിയാഴ്ച 99 ലക്ഷവും ഞായറാഴ്ച 1.24 കോടിയും മാത്രമാണ് ചിത്രത്തിന് നേടാനായത്. 30 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ഈ ചിത്രം ഇതിനകം തന്നെ ലാഭകരമായി കഴിഞ്ഞു. ഈ വർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ‘ഹൃദയപൂർവ്വം’ അഞ്ചാം സ്ഥാനത്താണ്. ചിത്രം ആഗോളതലത്തിൽ 70 കോടി രൂപയോളം നേടി വൻവിജയം സ്വന്തമാക്കി

‘തുടരും’, ‘എമ്പുരാൻ’, ‘ഹൃദയപൂർവ്വം’ എന്നിവയിലൂടെ മോഹൻലാൽ ഈ വർഷം ഹാട്രിക് വിജയമാണ് നേടിയിരിക്കുന്നത്. മലയാള സിനിമയിലെ ഈ റെക്കോർഡ് ഇതിഹാസം വീണ്ടും തിരുത്തി എഴുതുമെന്നുറപ്പാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍-സംഗീത് പ്രതാപ് കോമ്പോയുടെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. 2015-ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്.

സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. അനൂപ് സത്യന്‍ സിനിമയില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിൻ്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം.