ഹൃദയം കവരുമോ ‘ഹൃദയം’

','

' ); } ?>

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തിന്റെ ടീസര്‍ പുറത്തിറങ്ങി.1 മില്ല്യണില്‍ കൂടുതല്‍ കാഴ്ചക്കാരെയാണ് ടീസര്‍ മണിക്കൂറുകള്‍ കൊണ്ട് നേടിയത്.2022 ജനുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തും.

സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസന്റേതാണ്. കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിലെ ദര്‍ശന എന്ന് തുടങ്ങുന്ന ഗാനം വളരെ ഹിറ്റായിരുന്നു.വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഹൃദയം.

ഹൃദയത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് വിനീതിന്റെയും ഭാര്യ ദിവ്യയുടെയും ജീവിതവുമായി ബന്ധപ്പെടുത്തിയാണെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രം പറയുന്നത് അവരുടെ ജീവിതമല്ലെന്നും മറിച്ച് തങ്ങളുടെ കോളേജ് സമയത്തുള്ള ചില നിമിഷങ്ങളും, അനുഭവങ്ങളും ചിത്രത്തിലുണ്ടെന്നും വിനീത് അഭിമുഖത്തില്‍ പറഞ്ഞു. അതോടൊപ്പം തന്നെ ഹൃദയം സിനിമയിലെ പാട്ടുകള്‍ എല്ലാം ഓഡിയോ കാസ്സറ്റ് രൂപേണയും ഓഡിയോ സിഡി രൂപേണയും പുറത്തിറക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടൈയ്മെന്റിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്‌മണ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു. മെറിലാന്റ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം.

2002ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തിലാണ് ആദ്യമായി പ്രണവ് മോഹന്‍ലാല്‍ അഭിനയിച്ചത്. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഒരു അതിഥി താരമായും പ്രണവ് അഭിനയിച്ചിട്ടുണ്ട്.ആദി,ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നിവയാണ് താരത്തിന്റെ ഇതിന് മുമ്പ് റ്ിലീസ് ചെയ്ത ചിത്രങ്ങള്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും പ്രണവ് അഭിനയിച്ചിട്ടുണ്ട്.