‘ഹൃദയം’ ആദ്യ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ഹൃദയത്തിലെ ആദ്യ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു.ദര്‍ശന രാജേന്ദ്രന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.മലയാള സിനിമ പ്രേക്ഷകരുടെ ഇടയില്‍ വലിയ തരംഗമായി മാറിയ തട്ടത്തിന്‍ മറയത്ത് പുറത്തിറങ്ങിയിട്ട് ഒമ്പത് വര്‍ഷങ്ങള്‍ ആയതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് വിനീത് ശ്രീനിവാസന്‍ ഹൃദയം സിനിമയുടെ പോസ്റ്റര്‍ റിലീസിന്റെ കാര്യവും അറയിച്ചത്.

തനിക്ക് രാവിലെ മുതല്‍ നിരവധി മെസ്സേജുകള്‍ വരുന്നുണ്ട് എന്നും അതില്‍ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം പുതിയ ചിത്രമായ ഹൃദയത്തിന്റെ വിശേഷങ്ങളും അദ്ദേഹം പങ്കുവെച്ചു.ഹൃദയത്തിലെ അഭിനേതാക്കളുടെ ഇന്‍ഡിപെന്‍ഡന്റ് പോസ്റ്റര്‍ ഇന്ന് വൈകുന്നേരം ആറ് മണിക്ക് റിലീസ് ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. താന്‍ ഹൃദയത്തിന്റെ കഥ ആദ്യമായി പറഞ്ഞത് ദര്‍ശന രാജേന്ദ്രനോട് ആയിരുന്നു എന്നും ദര്‍ശനയുടെ ഇന്‍ഡിപെന്‍ഡന്റ് പോസ്റ്റര്‍ ആയിരിക്കും ആദ്യം റിലീസ് ചെയ്യുക എന്നും അദ്ദേഹം ഇന്നലെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.ഇന്നലെ ആറുമണിക്കാണ് ഹൃദയം സിനിമയുടെ പേസ്റ്റര്‍ പുറത്തപവിട്ടത്.

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഹൃദയത്തില്‍ കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ദര്‍ശന വളരെ സ്വാഭാവികമായാണ് അഭിനയിക്കുന്നത്. ഇത്തരത്തിലുള്ള അഭിനേതാക്കള്‍ക്കൊപ്പം സിനിമ ചെയ്യാന്‍ വളരെ എളുപ്പമാണെന്നും വിനീത് വ്യക്തമാക്കി. കല്ല്യാണി പ്രിയദര്‍ശന്‍ ലോക്ക്ഡൗണിന് ശേഷമാണ് ‘ഹൃദയത്തിന്റെ’ സെറ്റില്‍ ജോയിന്‍ ചെയ്തത്.

ഹൃദയത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് വിനീതിന്റെയും ഭാര്യ ദിവ്യയുടെയും ജീവിതവുമായി ബന്ധപ്പെടുത്തിയാണെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രം പറയുന്നത് അവരുടെ ജീവിതമല്ലെന്നും മറിച്ച് തങ്ങളുടെ കോളേജ് സമയത്തുള്ള ചില നിമിഷങ്ങളും, അനുഭവങ്ങളും ചിത്രത്തിലുണ്ടെന്നും വിനീത് അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിങ് കൊവിഡ് കാരണം മാറ്റി വെച്ചിരുന്നു. അടുത്തിടെയാണ് ചിത്രീകരണം പൂര്‍ത്തിയായത്.