പ്രമുഖ ഡാന്‍സ് കൊറിയോഗ്രാഫര്‍ ബ്രിന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഹേയ് സിനാമിക’യുടെ ഷൂട്ടിംഗ് ആരംഭിച്ചു. ദുല്‍ഖര്‍ സല്മാന് നായകനാകുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, അതിഥി റാവു ഹൈദരി എന്നിവരാണ് നായികമാരായെത്തുന്നത്.
കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ തമിഴില്‍ അഭിനയിക്കുന്ന പുതിയ ചിത്രമാണിത്. പ്രീത ജയറാമന് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. ഈ വര്‍ഷം തന്നെ റിലീസ് തീരുമാനിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് റിലയന്‍സ് എന്റര്‍ടൈന്‍മെന്റാണ്. റൊമാന്റിക് കോമഡി ജോണറിലൊരുങ്ങുന്ന ഈ സിനിമ തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യും.