‘ഹോം’ ഹിന്ദി റീമേക്കിന് ഒരുങ്ങുന്നുവെന്ന് വിജയ് ബാബു

മലയാള ചിത്രം ‘ഹോം’ ഹിന്ദി റീമേക്കിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് ബാബു തന്നെയാണ് ഇക്കാര്യം അറിയച്ചത്.സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. 21 വര്‍ഷങ്ങല്‍ക്ക് മുമ്പ് മുംബൈ ടൈംയിന്റെ ഒന്നാം പേജില്‍ ഇടം നേടാനും ബോളിവുഡില്‍ ഭാഗമാകാനും കണ്ടസ്വപ്നം ഹോമിലൂടെ സാധ്യമായെന്നും ഹിന്ദി റീമേക്കീലൂടെ ചിത്രം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കാത്തിരിക്കുന്നെന്നും വിജയ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം,

ഫേസ്ബുക്ക് കുറിപ്പ് 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ മുംബൈയില്‍ എന്റെ സിനിമ ജീവിതം ആരംഭിച്ചപ്പോള്‍ മുംബൈ ടൈംയിന്റെ ഒന്നാം പേജില്‍ ഇടം നേടാനും ബോളിവുഡിന്റെ ഭാഗമാകാനും ഞാന്‍ സ്വപ്നം കണ്ടു. ഹോമിലൂടെ അത് സാധ്യമായി. ഈ യാത്രയില്‍ ഭാഗമായ എല്ലാവരേയും ഓര്‍ക്കുന്നു. ജീവിതത്തിലെ എന്നാ ഉയര്‍ച്ചകളും താഴ്ചകളും ഒരുപാട് പാഠങ്ങള്‍ പഠിപ്പിച്ചു. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന് ശേഷം രണ്ടാം തവണയും അബാഡന്‍ഷ്യേ  ഒപ്പം ചേരുന്നതിന്റെ ആവേശം. ഹിന്ദി റീമേക്കിലൂടെ ഹോം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കാത്തിരിക്കുന്നു.

മനോഹരമായ ഒരു കുടുംബചിത്രമാണ് ഹോം. വളരെ ലളിതമായ അവതരണമാണ് ഹോമിന്റെ പ്രത്യേകത. റോജിന്‍ തോമസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നീല്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ എഡിറ്റര്‍ പ്രജീഷ് പ്രകാശാണ്. രാഹുല്‍ സുബ്രഹ്‌മണ്യമാണ് ചിത്രത്തില്‍ സംഗീതം ഒരുക്കിയത്. 2013ല്‍ പുറത്തിറങ്ങിയ ഫിലിപ്സ് ആന്റ് മങ്കി പെന്‍ എന്ന ചിത്രത്തിന്റെ അതേ ടീമാണ് ഹോം എന്ന ചിത്രവും ഒരുക്കിയത്.

ഇന്ദ്രന്‍സ് ,ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിന്‍, വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, അജു വര്‍ഗ്ഗീസ്, പ്രിയങ്ക നായര്‍, മിനോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.