‘ഈല’ത്തിന് പുരസ്‌കാരം

','

' ); } ?>

ഹോളിവുഡിലെ ഗോള്‍ഡന്‍ സ്‌റ്റേറ്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിമായി ‘ഈലം’ തിരഞ്ഞെടുക്കപ്പെട്ടു. വിനോദ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രമാണ് ‘ഈലം’. റോം ഇന്‍ഡിപെന്‍ഡന്റ് ഫിലിം ഫെസ്റ്റിവല്‍, ഇറ്റലി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലും നേരത്തെ ഈലം പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തിന് പ്രിസ്മ അവാര്‍ഡും ലഭിച്ചിരുന്നു.

തന്റെ ചെറുകഥയായ ‘ഈല’ത്തെ ആസ്പദമാക്കിയാണ് വിനോദ് കൃഷ്ണ ചിത്രം ഒരുക്കിയിരിക്കുന്നത്. ബിജിബാലിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ആണ് ചിത്രത്തിന്റെ സവിശേഷത. ഓരോ കഥാപാത്രത്തിനും ഓരോ പ്രത്യേക സംഗീതോപകരണമാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അജീഷ് ദാസന്റെ വരികള്‍ക്ക് ഈണം പകര്‍ന്നത് രമേശ് നാരായണ്‍ ആണ്.

ഈഗോ പ്ലാനറ്റിന്റെ ബാനറില്‍ ജയമേനോന്‍, ഷിജി മാത്യു, ചെറുകര വിനയന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തമ്പി ആന്റണി, കവിത നായര്‍, ജോസ് മഠത്തില്‍, റോഷന്‍ എന്‍.ജി, വിനയന്‍ ജി.എസ്, രാധാകൃഷ്ണന്‍ തലചാങ്ങാട് എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തരുണ്‍ ഭാസ്‌കരനാണ് ക്യാമറ.