
സംവിധായകനിൽ നിന്നും മോശം അനുഭവം ഉണ്ടായതിനെത്തുടർന്ന്, സംവിധായകനെ തല്ലിയ സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് സീരിയൽ നടിയും നർത്തകിയുമായ ചിലങ്ക. ”ആ സംവിധായകനെ തല്ലിയതാണ് ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ശരി. സഹിക്കാൻ പറ്റാത്ത കാര്യങ്ങൾ ഉണ്ടായപ്പോഴാണ് ഞാൻ പ്രതികരിച്ചത്. സംവിധായകനെ തല്ലിയാൽ എന്താണ് അടുത്തത് സംഭവിക്കാൻ പോകുന്നതെന്നത് സംബന്ധിച്ച് നല്ല ബോധ്യമുള്ളയാളാണ് ഞാൻ” ചിലങ്ക പറഞ്ഞു. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
പരാതി പറയാൻ ഒരുപാട് സംഘടനകളൊക്കെ ഉണ്ടെന്ന് എനിക്കറിയാം. ആരുടേയും ദേഹത്ത് കൈവെക്കാനുള്ള അവകാശമില്ല എന്നും എനിക്കറിയാം. പക്ഷെ ആ സംവിധായകനെ ഞാനൊരിക്കലും അറിയാതെ തല്ലിപോയതല്ല. ഒന്നും കരുതിക്കൂട്ടി ചെയ്തതുമല്ല. അതിൽ എനിക്ക് കുറ്റബോധവുമില്ല. ‘ആ സംവിധായകനെ തല്ലിയതാണ് ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ശരി. മറ്റുള്ളവരുടെ കാര്യവും കാഴ്ചപ്പാടും ഒന്നും നോക്കിയല്ല ഞാനീ പറയുന്നത് എന്റെ അനുഭവമാണ്. ഞാൻ ആദ്യമായിട്ടാണ് ഈ കാര്യം പബ്ലിക് ആയിട്ട് തുറന്നു സംസാരിക്കുന്നത്. പലരീതിയിലും ആ സംഭവം വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. പക്ഷെ സഹിക്കാൻ പറ്റാത്ത കാര്യങ്ങൾ ഉണ്ടായപ്പോഴാണ് ഞാൻ പ്രതികരിച്ചത്. സംവിധായകനെ തല്ലിയാൽ എന്താണ് അടുത്തത് സംഭവിക്കാൻ പോകുന്നതെന്നത് സംബന്ധിച്ച് നല്ല ബോധ്യമുള്ളയാളാണ് ഞാൻ” മെന്റലിയും അല്ലാതെയുമുള്ള ടോർച്ചർ എത്രകാലം സഹിക്കും?. പല രീതിയിൽ അയാളിൽ നിന്നും അപ്രോച്ചുകളുണ്ടായി. പല തരത്തിലുള്ള മെസേജുകൾ അയാൾ എനിക്ക് അയച്ചിട്ടുണ്ട്. അതെല്ലാം സ്ക്രീൻഷോട്ടാക്കി ഞാൻ എടുത്ത് വെച്ചിട്ടുണ്ട്. തെളിവുകൾ എന്റെ കയ്യിലുണ്ട്. ഷെയ്ക്ക് ഹാന്റ് തരുമ്പോൾ അയാൾ കൈവള്ളയിൽ ചൊറിയുമായിരുന്നു. ഞാൻ ഉപേക്ഷിച്ച് പോകാതെയായപ്പോൾ ജോലിയിൽ നിന്ന് സ്വമേധയ പിന്മാറാനുള്ള ടോർച്ചറായിരുന്നു പിന്നീട് അയാൾ ചെയ്തത്. സീനിന് പ്രാധാന്യം കുറഞ്ഞതിന് ഞാൻ തല്ലി, സീൻ കട്ട് ചെയ്തതിന് തല്ലി എന്നൊക്കെയാണ് അയാൾ പറഞ്ഞ് നടക്കുന്നത്. ഞാൻ അയാളെ അടിച്ചുവെന്നത് സത്യമാണ്. അതൊരു ക്രെഡിറ്റായി പറയുകയല്ല. സാഹചര്യം കൊണ്ട് ചെയ്ത് പോയതാണ്. അത്രത്തോളം സഹിച്ചു”. ചിലങ്ക പറഞ്ഞു.

അതിനു ശേഷം എനിക്ക് അവസരങ്ങൾ കുറഞ്ഞു. സീരിയൽ മേഖലയിൽ എന്നെ പറ്റി അഹങ്കാരി എന്ന രീതിയിൽ ആണ് പിന്നീട് ആളുകൾ സംസാരിച്ചത്. അവൾ അഹങ്കാരിയാണ്, തന്നിഷ്ടക്കാരിയാണ്, അവൾക്ക് അവസരം കൊടുക്കണ്ട, മുപ്പത് വർഷം എക്സ്പീരിയൻസ് ഉള്ള സംവിധായകനെ തല്ലാൻ അവളാരാ എന്നൊക്കെയാണ് പുറത്തേക്ക് വരുന്നത്. ആ സംവിധായകന് പരിചയമുള്ള ഒരുപാട് ആർട്ടിസ്റ്റുകൾ, നടിമാര്, നടന്മാർ എല്ലാവരും ഞാൻ പോലും ചിന്തിക്കാത്ത രീതിയിലുള്ള കാര്യങ്ങളാണ് എന്നെ പറ്റി പറഞ്ഞ് നടക്കുന്നത്. എനിക്കതിൽ വിഷമമില്ല. എനിക്ക് ചാനലുകൾ തോറും കയറിയിറങ്ങി എന്റെ ഭാഗത്തെ ന്യായം പറഞ്ഞ് നടക്കാൻ താൽപ്പര്യമില്ല. ഞാൻ ശരിയായത് ഞാൻ ചെയ്തു. ഇവിടെ റോബസ്റ്റ് പഴം കിട്ടാത്തത് കൊണ്ട് ഷൂട്ടിന് വരത്തില്ല എന്ന് പറഞ്ഞ ആർട്ടിസ്റ്റുകൾ ഉണ്ട്. അവർക്കൊന്നും ഒരു പ്രശ്നവും ഇല്ല ഇൻഡസ്ട്രിയിൽ. ചിലങ്ക കൂട്ടിച്ചേർത്തു.
മായാമോഹിനി, ആത്മസഖി, കനല്‍പൂവ് തുടങ്ങിയ സീരിയലുകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ചിലങ്ക എസ് ദീപു. തകര്‍പ്പന്‍ കോമഡി അടക്കമുള്ള നിരവധി ഷോകളിലും ചിലങ്ക പങ്കെടുത്തിട്ടുണ്ട്. ഭർത്താവിനൊപ്പം ബിസിനസ് കാര്യങ്ങൾ നോക്കുന്ന ചിലങ്ക ഇപ്പോൾ സീരിയലിൽ സജീവമല്ല.