സിനിമാ വിതരണ രംഗത്ത് പുതിയ ചുവടുകളുമായി ‘ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറി’

സിനിമാ വിതരണ രംഗത്ത് പുതിയ ചുവടുകളുമായി ‘ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറി’. നാല് പങ്കാളികള്‍, ഒരു പ്രൊഡക്ഷന്‍ കമ്പനി, നാല്‍പ്പതില്‍ പരം ചിത്രങ്ങള്‍ നാളിതുവരെ തീയേറ്ററുകളില്‍ എത്തിച്ചിരിക്കുന്നു, റിലീസിനൊരുങ്ങി മറ്റു ചിത്രങ്ങള്‍. പറയുന്നത് ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറി എന്ന പ്രൊഡക്ഷന്‍ കമ്പനിയെ കുറിച്ചാണ്. നാല് വര്‍ഷം കൊണ്ട് മാത്രം മറ്റു പ്രൊഡക്ഷന്‍ കമ്പനികളോട് കിടപിടിക്കും വിധം വളര്‍ന്നു കൊണ്ടിരിക്കുകയാണ്’ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറി’.

ബോണി അസ്സനാര്‍, റോബിന്‍ തോമസ്, സോണിയല്‍ വര്‍ഗീസ്, സാക്കിര്‍ അലി എന്നിവരുടെ പങ്കാളിത്തത്തിനു കീഴെ പ്രവര്‍ത്തിച്ചു വരുന്ന പ്രൊഡക്ഷന്‍ കമ്പനിയാണ്’ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറി’.ചെറുകിട സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന ഉദ്ദേശത്തില്‍ രൂപപ്പെട്ട ഈ കമ്പനി ഇത് വരെ 40 ല്‍ പരം ചിത്രങ്ങള്‍ തീയേറ്ററുകളില്‍ എത്തിച്ചിട്ടുണ്ട്, കൂടാതെ കൊറോണയുടെ ഈ സാഹചര്യത്തില്‍ പോലും അന്‍പതോളം ചിത്രങ്ങള്‍ ഒടിടി റിലീസിനും എത്തിച്ചു എന്നത് വളരെ വലിയ കാര്യം തന്നെയാണ്. മാര്‍ക്കറ്റിങ്ങിലൂടെ 200 ല്‍ പരം സിനിമകളുടെ വിജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കാനും സാധിച്ചു. കൊറോണയില്‍ പ്രതിസന്ധിയായ ചലച്ചിത്ര മേഖലയില്‍ ഇത്തരം കമ്പനികളുടെ ഇടപെടല്‍ എടുത്ത് പറയേണ്ടതാണ്.

പണത്തിന്റെ ബുദ്ധിമുട്ടുകൊണ്ടോ അല്ലാത്ത മറ്റു കാരണങ്ങള്‍ കൊണ്ടോ മുടങ്ങി കിടക്കുന്ന ചിത്രങ്ങള്‍ ഏറ്റെടുത്തു നിര്‍മ്മാണം പൂര്‍ത്തിയാക്കി തീയേറ്ററുകളിലോ ഒടിടി റിലീസിനോ എത്തിക്കുന്ന ഒരു രീതിയും’ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറി’യുടെ മാത്രം പ്രത്യേകതയാണ്.
ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറി യുടെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന രണ്ടു രഹസ്യങ്ങള്‍, ഇക്കാക്ക,3 ഡേയ്‌സ്, ഹന്ന,ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍,മസ്താന്‍ എന്നീ ചിത്രങ്ങള്‍ റിലീസിന് തയ്യാറെടുക്കുന്നു. മലയാളത്തിലെ നിരവധി ചിത്രങ്ങളാണ് ഒ.ടി.ടി റിലീസായെത്തിയിട്ടുള്ളത്.