വനിതാദിനത്തില്‍ അവള്‍ക്കായി ഒരുപാട്ട് , ഹെര്‍ സ്റ്റോറി

വനിതാദിനത്തില്‍ വനിതകള്‍ക്കായി മാത്രം ഒരു പാട്ടുമായി എത്തിയിരിക്കുകയാണ് ഹെര്‍ സ്റ്റോറി അണിയറപ്രവര്‍ത്തകര്‍. ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ഹെര്‍ എന്ന സിനിമയിലെ ഉലകിനുലകു തോറും എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ശക്തരായ സ്ത്രീ കഥാപാത്രങ്ങളുടെ സാന്നിധ്യം കൊണ്ട് തന്നെ മനോഹരമാണ് ഈ ഗാനം. ഹെര്‍ സ്റ്റോറി എന്ന ടൈറ്റിലോടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

എ റ്റി സ്റ്റുഡിയോസിന്റെ ബാനറില്‍ അനീഷ് തോമസ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലിജിന്‍ ജോസ് ആണ്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് ഈണം നല്‍കിയിരിക്കുന്നത്. സയനോര ഫിലിപ്പ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഉര്‍വശി, പാര്‍വതി തിരുവോത്ത്, രമ്യ നമ്പീശന്‍, ഐശ്വര്യ രാജേഷ്, ലിജോമോള്‍, ഗുരു സോമസുന്ദരം, പ്രതാപ് പോത്തന്‍, റോണി ഡേവിഡ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അഭിനേതാക്കളായി എത്തുന്നത്.