ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടാല്‍ ഇന്‍ഡസ്ട്രി തളരില്ല വളരും

ഡബ്ല്യു.സി.സി ആവശ്യപ്പെടുന്ന വിഷയങ്ങള്‍ എന്ത് കൊണ്ടാണ് സിനിമാ മേഖലയില്‍ നടപ്പിലാക്കാത്തതെന്ന് നടി പാര്‍വതി തിരുവോത്ത്( Parvathy Thiruvothu ). പുഴുവിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സൗത്ത് റാപ്പിനായി എം.പി ബഷീര്‍ നടത്തിയ അഭിമുഖത്തിലാണ് പാര്‍വതി ഈ ചോദ്യം ചോദിച്ചത്. ന്യായമായ അവകാശങ്ങള്‍ ചോദിക്കുമ്പോള്‍ നടപ്പിലാക്കുന്നതില്‍ ആര്‍ക്ക് എന്ത് നഷ്ടമാണ് വരികയെന്നും പാര്‍വതി ചോദിക്കുന്നു. ഇത്തരം വിഷയങ്ങളെ എന്തിനാണ് ഇത്രയും അഗ്രസ്സീവായി ശരി വെക്കാതിരിക്കുന്നതെന്നും പാര്‍വതി ചോദിക്കുന്നു. നിങ്ങള്‍ക്ക് ഇതിന്റെ ആവശ്യമെന്താണെന്ന മറുചോദ്യം കൊണ്ടാണ് ന്യായമായ ആവശ്യങ്ങളെ തള്ളികളയുന്നത്. ഇത്തരം വിഷയങ്ങളില്‍ മറ്റ് ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച് കുറേ കൂടെ ചര്‍ച്ച ചെയ്യാനും പ്രതിഷേധിക്കാനുള്ള ഇടം ഇവിടെയുണ്ടെന്നും പാര്‍വതി പറഞ്ഞു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടാല്‍ ഇന്‍ഡസ്ട്രി തളരുകയല്ല വളരും. അത് സിനിമാമേഖലയെ ശുദ്ധീകരിക്കാന്‍ സഹായിക്കും. തങ്ങളുടെ അവകാശമില്ലായ്മയ ചൂഷണം ചെയ്യുന്ന ആളുകള്‍ക്കാണ് ഇത് കൊണ്ട് നഷ്ടമുണ്ടാകുന്നത്. പാര്‍വതി പറയുന്നു.

Also Read : വാഗമണ്‍ ഓഫ് റോഡ് റേസ്; ജോജു ജോര്‍ജിനെതിരേ കേസ്

Parvathy Thiruvothu moviesnews

ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയെ സംബന്ധിച്ച ആശങ്ക സ്ത്രീകള്‍ക്ക് ഈ ഇന്‍ഡസ്ട്രിയിലേക്കുള്ള പ്രവേശനം ചുരുക്കുമെന്നുള്ള ചോദ്യത്തിനും പാര്‍വതി മറുപടി പറയുന്നു. പ്രതിഷേധം കുറയ്ക്കാന്‍ ആളുകളെ കുറക്കുക എന്നതാകും ഉദ്ദേശിക്കുന്നതെന്ന് പാര്‍വതി ( Parvathy Thiruvothu )കൂട്ടിചേര്‍ത്തു. നമ്മളെവിടെയും പോകുന്നില്ലെന്നതിന് തെളിവാണ് നവ്യനായര്‍, മീര ജാസ്മിന്‍, മഞ്ജുവാര്യര്‍ എന്നിവരെല്ലാം ഇപ്പോഴും ഇവിടെയുണ്ടെന്നത്. അടിസ്ഥാന അവകാശങ്ങള്‍ ചോദിക്കുന്നവര്‍ പ്രശ്‌നക്കാരാണെന്ന് തോന്നുന്നുവെങ്കില്‍ ഞാന്‍ മാറി നില്‍ക്കും. സംവിധാനം ചെയ്യാനുള്ള സിനിമയുടെ എഴുത്ത് ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും പാര്‍വതി പറഞ്ഞു.

മമ്മൂട്ടിയുടേതായി റിലീസ് കാത്തുനിൽക്കുന്ന ചിത്രമാണ് ‘പുഴു’. നെ​ഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നാണ് ട്രെയിലറും ടീസറും നൽകുന്ന സൂചനകൾ. ചിത്രം ഒടിടി റിലീസായി സോണി ലിവിലൂടെ എത്തുംപുഴു പ്രേക്ഷകർക്ക് മുന്നിലെത്താൻ ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കി. ഈ അവസരത്തിലാണ് മമ്മൂട്ടി വീഡിയോയുമായി എത്തിയത്. രത്തീന സംവിധാനം ചെയ്യുന്ന സിനിമ 13ന് സോണി ലിവിലൂടെ എത്തുകയാണ്. തന്റെ ഒരു സിനിമ നേരിട്ട് സ്ടീം ചെയ്യുന്നത് ആദ്യമാണെന്നും എല്ലാവരും ചിത്രം കാണണമെന്നും മമ്മൂട്ടി വീഡിയോയിൽ പറയുന്നു.

Parvathy Thiruvothu moviesnews