‘പൊന്‍ താരമേ’.. ഹെലനിലെ മനോഹരമായ ഗാനം കാണാം

ആനന്ദം എന്ന ചിത്രത്തിനു ശേഷം വിനീത് ശ്രീനിവാസന്റെ നിര്‍മാണത്തില്‍ എത്തുന്ന ‘ഹെലന്‍’ എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. ‘പൊന്‍താരമേ’.. എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും ദിവ്യ എസ് മേനോനുമാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്.

കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയയായ അന്ന ബെന്നാണ് മുഖ്യ വേഷത്തില്‍ എത്തുന്നത്. നവാഗതനായ മാത്തുക്കുട്ടി സേവ്യറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലാല്‍, അജു വര്‍ഗീസ്, റോണി ഡേവിഡ് രാജ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. വിനീത് സംവിധാനം ചെയ്ത ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ നോബിള്‍ ബാബു തോമസാണ് ചിത്രത്തിലെ നായകനാകുന്നത്. മാത്തുക്കുട്ടി സേവ്യറും നോബിള്‍ ബാബുവും ആല്‍ഫ്രഡ് കുര്യന്‍ ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.