ആംബുലൻസിൽ കയറ്റുമ്പോൾ ജീവൻ ഉണ്ടായിരുന്നു, പിന്നെ എന്താണ് സംഭവിച്ചതെന്നറിയില്ല; ഹോട്ടലുടമ

','

' ); } ?>

അന്തരിച്ച നടൻ കലാഭവൻ നവാസിന്റെ മരണത്തെക്കുറിച്ച് നിർണായക മൊഴി നൽകി ഹോട്ടൽ ജീവനക്കാരൻ. ആംബുലൻസിൽ കയറ്റുമ്പോൾ നവാസിന് ജീവനുണ്ടായിരുന്നെന്നും, കൈകൾ അനങ്ങുന്നത് കണ്ടതാണെന്നും, പിന്നെ എന്താണ് സംഭവിച്ചതെന്നറിയില്ലെന്നും ജീവനക്കാരൻ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിനോട് പ്രതികരിക്കുകയായിരുന്നു ജീവനക്കാരൻ.

ഹോട്ടലിലുണ്ടായിരുന്ന മറ്റ് സിനിമാ താരങ്ങള്‍ മുറിയൊഴിഞ്ഞിട്ടും നവാസിനെ കാണാതായതോടെ റിസപ്ഷനില്‍ നിന്ന് അദ്ദേഹം താമസിക്കുന്ന മുറിയിലേക്ക് ഫോണില്‍ വിളിച്ചിരുന്നു. എന്നാൽ ഫോണിൽ കിട്ടാതായതോടെ നവാസിനെ അന്വേഷിക്കാന്‍ എത്തിയ റൂം ബോയ് വാതില്‍ തുറന്നുകിടക്കുന്നതായാണ് കണ്ടത്. ഹോട്ടൽ മുറിയിൽ നിന്ന് പുറത്തേയ്ക് എടുത്തപ്പോൾ ജീവൻ ഉണ്ടായിരുന്നു, കൈകൾ ഒകെ അന്നകുന്നുണ്ടായിരുന്നു. പിന്നെ എന്താണ് സംഭവിച്ചതെന്നറിയില്ല. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരിച്ചുവെന്നും കേട്ടു. ഹോട്ടൽ ഉടമ പറഞ്ഞു.

നടൻ ജയരാമടക്കമുള്ള താരങ്ങൾ നവാസിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചിരുന്നു.പ്രിയ സുഹൃത്തേ… ഒരുപാട് വേദനിക്കുന്ന വേർപാട്. പ്രണാമം’എന്നാണ് സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ച് കൊണ്ട് നടൻ ജയറാം പ്രതികരിച്ചത്. നവാസിനൊപ്പമുള്ള ചിത്രവും ജയറാം പങ്കുവെച്ചിട്ടുണ്ട്. ‘നവാസിന്റെ മരണം സ്വപ്നത്തിൽപ്പോലും ചിന്തിക്കാൻ കഴിയാത്ത കാര്യമാണെന്നും ,നന്നായി ആരോ​ഗ്യം നോക്കുന്നയാളായിരുന്നുവെന്നും നടൻ നാദിർഷ പ്രതികരിച്ചു.

ഇന്നലെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലാണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്നു അകത്ത് കയറിയപ്പോൾ നവാസ് നിലത്തു കിടക്കുന്ന നിലയിലായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ചോറ്റാനിക്കരയിൽ എത്തിയത്. സിനിമയുടെ ചിത്രീകരണം രണ്ട് ആഴ്ചയായി ചോറ്റാനിക്കരയിൽ പുരോ​ഗമിക്കുകയാണ്. വെള്ളിയാഴ്ച നവാസിന്റെ ഷെഡ്യൂൾ പൂർത്തിയായിരുന്നു. അതിനുശേഷം, വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് നവാസിന്റെ മരണവാർത്ത പുറത്തുവന്നത്. മൃതദേഹം അപ്പോൾ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അദ്ദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടന്നു കൊണ്ടിരിക്കുകയാണ്. ഖബറടക്കം ഇന്ന്. ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ വൈകുന്നേരം 4 മണി മുതല്‍ അഞ്ചര വരെയുള്ള പൊതുദര്‍ശനത്തിന് ശേഷമാണ് ഖബറടക്കം.

മിമിക്രി വേദികളിലൂടെയാണ് നവാസ് മലയാളികൾക്ക് സുപരിചിതനാകുന്നത്. കലാഭവൻ മിമിക്രി ട്രൂപ്പിൽ അം​ഗമായിരുന്നു. സഹോദരൻ നിയാസ് ബക്കറിനൊപ്പവും അദ്ദേഹം നിരവധി ഷോകളുടെ ഭാ​ഗമായിട്ടുണ്ട്.

1995-ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ജൂനിയർ മാൻഡ്രേക്ക്, അമ്മ അമ്മായിയമ്മ, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാൻ, ചന്ദാമാമ, മൈ ഡിയർ കരടി, വൺമാൻ ഷോ, വെട്ടം, ചട്ടമ്പിനാട്, കോബ്ര, എബിസിഡി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാ നാം ഷാജി എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ആണ് അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.
നടനും നാടക കലാകാരനുമായിരുന്ന അബൂബക്കർ ആണ് നവാസിന്റെ പിതാവ്. നടി രഹ്ന നവാസ് ആണ് ഭാര്യ. 2002-ലാണ് ഇരുവരും വിവാഹിതരാകുന്നത്. മക്കൾ: നഹറിൻ, റിദ്വാൻ, റിഹാൻ.