“അത്താഴം കഴിക്കാൻ ക്ഷണിക്കുന്ന ലാഘവത്തോടെ അയാളെന്നെ ക്ഷണിച്ചു”; കാസ്റ്റിങ് കൗച്ച് അനുഭവത്തെ കുറിച്ച് നടി കൽക്കി കോച്​ലിൻ

','

' ); } ?>

സിനിമയ്ക്കകത്തും പുറത്തും താൻ നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ച് നടി കൽക്കി കോച്​ലിൻ. ഇത്തരം അനുഭവങ്ങളുടെ മാനസികാഘാതം ദീര്‍ഘകാലം നീണ്ടുനില്‍ക്കുമെങ്കിലും, ആളുകൾ അവയെ പലപ്പോഴും നിസ്സാരവല്‍ക്കരിക്കുകയോ സാധാരണമായി കാണുകയോ ചെയ്യുകയാണ് പതിവെന്നും താരം കുറ്റപ്പെടുത്തി. അടുത്തിടെ സൂമിന് നല്‍കിയ അഭിമുഖത്തിലാണ് കൽക്കി ഇക്കാര്യം വ്യക്തമാക്കിയത്.

“ലണ്ടനിൽ പേടിച്ചു കൊണ്ടിരിക്കുന്ന സമയത്ത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നോക്കിയ ഫോണുകള്‍ക്ക് വേണ്ടി പ്രൊമോ ഗേളായി ജോലി ചെയ്തിരുന്നു. ആ സമയത്ത് എന്റെ അമ്മയുമായി ബന്ധമുള്ള ഒരാളെ അറിയാവുന്ന ഒരു ഇന്ത്യന്‍ നിര്‍മ്മാതാവ് എന്നെ അദ്ദേഹത്തിന്റെ സിനിമയുടെ സ്‌ക്രീനിംഗിന് ക്ഷണിച്ചു. പിന്നീട്, അയാള്‍ അത്താഴത്തിനും ക്ഷണിച്ചു. സിനിമയിലെ ജോലി സാധ്യതകളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍, അത് നടക്കണമെങ്കില്‍ ഞാന്‍ അയാളോടൊപ്പം ചിലവഴിക്കണമെന്ന് അയാള്‍ വളരെ വ്യക്തമായി ആവശ്യപ്പെട്ടു. കൽക്കി പറഞ്ഞു.

അത് പോലെ “മുംബൈയില്‍ ഒരു വലിയ ബജറ്റ് ചിത്രത്തിന്റെ ഓഡിഷനിടെ നിങ്ങള്‍ക്ക് ഈ സിനിമ ചെയ്യണോ? കൊള്ളാം, പക്ഷേ ഇതൊരു വലിയ ലോഞ്ച് ആയതുകൊണ്ട് എനിക്ക് നിങ്ങളെ അടുത്തറിയണമെന്നാണ് നിര്‍മ്മാതാവ് പറഞ്ഞത്. വരൂ, നമുക്ക് അത്താഴത്തിന് പോകാം എന്ന് പറയുന്നതുപോലെ തന്നെയായിരുന്നു അതും. അപ്പോഴും ഞാന്‍, ‘ക്ഷമിക്കണം, നിങ്ങളുടെയോ എന്റെയോ സമയം പാഴാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’ എന്നാണ് പറഞ്ഞത്.’ കൽക്കി കൂട്ടിച്ചേര്‍ത്തു.

‘എമ്മ ആന്‍ഡ് ഏഞ്ചല്‍’ എന്ന ഇംഗ്ലീഷ് ചിത്രത്തിലാണ് അവര്‍ അടുത്തതായി വേഷമിടുന്നത്. വിഷ്ണുവര്‍ദ്ധന്‍ സംവിധാനം ചെയ്ത ‘നേസിപ്പായ’ എന്ന തമിഴ് റൊമാന്റിക് ആക്ഷന്‍ ചിത്രത്തിലാണ് കല്‍ക്കിയെ അവസാനമായി കണ്ടത്.