സിദ്ദിഖ് എന്ന സംവിധായകന്‍ മോഹന്‍ലാലുമൊന്നിച്ച് ബിഗ് ബ്രദര്‍ എന്ന പുതിയ ചിത്രവുമായെത്തിയ വേളയില്‍ സെല്ലുലോയ്ഡിന് നല്‍കിയ അഭിമുഖത്തിലാണ് ബോഡിഗാര്‍ഡ് എന്ന ചിത്രത്തിന്റെ ദുരനുനുഭവം പങ്കു വെച്ചത്. സിദ്ദിഖ് ആ വിഷയത്തെ കുറിച്ച് പറഞ്ഞത് ഇതാണ്. ‘മലയാള സിനിമയില്‍ ആ വര്‍ഷത്തെ പരാജയപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തിലാണ് ബോഡി ഗാര്‍ഡ് റിവ്യു വന്നത്. പക്ഷെ ഇന്നാരെങ്കിലും ബോഡിഗാര്‍ഡ് പരാജയപ്പെട്ട ചിത്രമായിരുന്നുവെന്ന് സമ്മതിക്കുമോ. സത്യത്തെ അധിക കാലം മൂടിവെയ്ക്കാന്‍ പറ്റില്ല. കുറച്ച് കാലം കഴിയുമ്പോള്‍ തനിയെ പുറത്തുവരും’. അദ്ദേഹം പറയുന്നു.
അത്രമാത്രം വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടും ബോഡിഗാര്‍ഡ് മറ്റൊരു ഭാഷയിലെടുക്കാനുണ്ടായ ധൈര്യമെന്താണെന്ന ചോദ്യത്തിന് ആ സിനിമ തന്നെയാണ് അതിന്റെ ധൈര്യമെന്നും സിദ്ദിഖ് പറഞ്ഞു. സിദ്ദിഖിന്റെ വാക്കുകള്‍…’ആദ്യമേ കഥ പറഞ്ഞപ്പോള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടു. ഇത് കഴിഞ്ഞിട്ട് സിനിമയെടുക്കാമെന്നും പറഞ്ഞു. എന്നാല്‍ ഇവിടെ നിന്ന് ആളുകള്‍ ചിത്രം പരാജയമാണെന്നും, ചെയ്യരുതെന്നും പറഞ്ഞ് അവര്‍ക്ക് ദിവസവും മെസേജ് അയച്ചു. പക്ഷേ അവര്‍ ചിത്രം കണ്ടു. ബോഡിഗാര്‍ഡ് കണ്ടിട്ട് അവര്‍ക്ക് അത്ഭുതമായി. നിങ്ങളുടെ നാട്ടില്‍ നിങ്ങള്‍ക്ക് നല്ല ശത്രുക്കളുണ്ടെന്നും, നിങ്ങളുടെ ചിത്രം പരാജയമാണെന്നും കൊള്ളില്ലെന്നും പറഞ്ഞ് തനിക്ക് കുറേ മെസേജ് വരുന്നുണ്ടെന്നുമാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞത്. വിജയ്‌യും പറഞ്ഞത് അതേ കാര്യമാണ്. ‘ഞാന്‍ ആ സിനിമ കണ്ടു. മലയാളിക്ക് ഇഷ്ടപ്പെടാത്തത് എന്താണെന്ന് തനിക്കറിയില്ല’ എന്നായിരുന്നു പ്രതികരണം.