ഓഫ്‌ലൈനിലും തഗ് അടിച്ച് ഹാഷിർ, വീഡിയോ വൈറൽ

','

' ); } ?>

ഈ വർഷം വിഷു റിലീസിനായി എത്തുന്നത് ആലപ്പുഴ ജിംഖാന, ബസൂക്ക, മരണമാസ്സ്‌, ഗുഡ് ബാഡ് അഗ്ലി എന്നീ നാല് സിനിമകളാണ്. ഈ ചിത്രങ്ങൾക്ക് മികച്ച അഡ്വാൻസ് ബുക്കിങ് ലഭിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇത്തവണത്തെ റിലീസുകളെക്കുറിച്ച് കണ്ടെന്റ് ക്രിയേറ്ററും നടനുമായ ഹാഷിർ സംസാരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ‘ഏപ്രിൽ 10 ന് റിലീസ് ചെയ്യുന്ന സിനിമകളിൽ ഏതാണ് ആദ്യം കാണാൻ പോകുന്നത്? മമ്മൂട്ടിയുടെ സിനിമയാണോ?’ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഹാഷിർ ‘ടിക്കറ്റ് കിട്ടുന്നതിനനുസരിച്ച് കാണും’ എന്ന രസകരമായ മറുപടിയാണ് നൽകിയത് . ‘ജസ്റ്റ് എസ്കേപ്പ്’, ‘തഗ് അടിച്ച് ഹാഷിർ’ എന്നിങ്ങനെയുള്ള കമന്റുകൾ കൊണ്ട് വീഡിയോക്ക് കീഴിൽ നിമിഷ നേരം കൊണ്ട് ആരാധകരും എത്തിയിട്ടുണ്ട്.

ഹാഷിർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വാഴ 2 എന്ന ചിത്രത്തിന്റെ പൂജ ചടങ്ങിലായിരുന്നു പ്രതികരണം. ‘ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ എന്ന പേരിലാണ് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. നവാഗതനായ സവിൻ എസ് എയുടെ സംവിധാനത്തിൽ വിപിൻ ദാസ് തിരക്കഥ ഒരുക്കുന്ന സിനിമയിൽ അൽഫോൺസ് പുത്രൻ അടക്കമുള്ളവർ പങ്കെടുക്കുമെന്ന് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2023 ആഗസ്റ്റിൽ റിലീസായ വാഴ വലിയ പ്രേക്ഷകസ്വീകാര്യത നേടുകയും ബോക്‌സ് ഓഫീസിൽ ഏകദേശം 40 കോടി രൂപയുടെ വരുമാനം നേടുകയും ചെയ്തിരുന്നു. ഹാഷിർ, സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ജഗദീഷ്, നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട്, അരുൺ സോൾ, രാജേശ്വരി, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. വാഴ 2 ഇപ്പോൾ പ്രേക്ഷകർ ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്.

https://x.com/MollywoodBo1/status/1909597507987911031