നിങ്ങളൊരു കംപ്ലീറ്റ് ആക്ടര്‍ മാത്രമല്ലാ..മറിച്ച് ഒരു കംപ്ലീറ്റ് മനുഷ്യന്‍ കൂടിയാണ്

','

' ); } ?>

ഷെയ്ന്‍ നിഗത്തിന്റെ നിര്‍മ്മാതാക്കളുമായുള്ള വിഷയത്തില്‍ ഇടപ്പെട്ട മോഹന്‍ലാലിനെ പ്രശംസിച്ച് നടന്‍ ഹരീഷ് പേരടി. ഈ വാര്‍ത്ത ശരിയാണെങ്കില്‍ ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലാ…നിങ്ങളൊരു കംപ്ലീറ്റ് ആക്ടര്‍ മാത്രമല്ലാ..മറിച്ച് ഒരു കംപ്ലീറ്റ് മനുഷ്യന്‍ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണെന്നാണ് ഹരീഷ് ഫേസ്ബുക്കിലൂടെ പറയുന്നത്. ചെറിയ പിണക്കത്തില്‍ വിട്ടുപോയ രമ്യയെ,റീമയെ,ഗീതുവിനെ,ഭാവനയെ അങ്ങിനെയുള്ള നമ്മുടെ പെണ്‍മക്കളെകൂടി തിരിച്ച് പിടിക്കണമെന്നും ഹരീഷ് പറഞ്ഞുവെയ്ക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ…

ലാലേട്ടാ..ഈ വാര്‍ത്ത ശരിയാണെങ്കില്‍ ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലാ…നിങ്ങളൊരു കംപ്ലീറ്റ് ആക്ടര്‍ മാത്രമല്ലാ..മറിച്ച് ഒരു കംപ്ലീറ്റ് മനുഷ്യന്‍ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്…ലാലേട്ടന്റെ ഈ നേതൃത്വം അമ്മയെ മുലപ്പാല്‍ ചോരാത്ത അമ്മയാക്കുന്നു…..നമുക്കിനി ചെറിയ പിണക്കത്തില്‍ വിട്ടുപോയ രമ്യയെ,റീമയെ,ഗീതുവിനെ,ഭാവനയെ അങ്ങിനെയുള്ള നമ്മുടെ പെണ്‍മക്കളെകൂടി തിരിച്ച് പിടിക്കണം…അമ്മക്ക് ക്ഷമിക്കാന്‍ പറ്റാത്ത മക്കളുണ്ടോ?…