“പ്രശ്നങ്ങളിലേക്ക് ബാദുഷയുടെ കുടുംബത്തെ വലിച്ചഴയ്ക്കരുത്, എന്റെ കയ്യിലും ബാങ്ക് ‌സ്റ്റേറ്റ്‌മെൻ്റുകൾ ഉണ്ട്”; ഹരീഷ് കണാരൻ

','

' ); } ?>

താനും ബാദുഷയും തമ്മിലുള്ള വിഷയത്തിൽ ബാദുഷയുടെ കുടുംബത്തെ വലിച്ചഴയ്ക്കരുതെന്ന് നടൻ ഹരീഷ് കണാരൻ. ണം വാങ്ങിയ ഘട്ടത്തിലും തിരിച്ചു ചോദിക്കുന്ന ഘട്ടത്തിലും ശമ്പളമായി കരുതണമെന്ന് ബാദുഷ പറഞ്ഞിട്ടില്ലെന്നും, ബാങ്ക് ‌സ്റ്റേറ്റ്‌മെൻ്റുകൾ താനും എടുത്തു വെച്ചിട്ടുണ്ടെന്നും ഹരീഷ് പറഞ്ഞു. കൂടാതെ വീടു പണി നടക്കുന്ന സമയത്ത് സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോഴാണ് പണം തിരികെ ചോദിച്ചതെന്നും, ഇതിന് ശേഷമാണ് ‘എആർഎമ്മി’ലെ (അജയന്റെ രണ്ടാം മോഷണം) അവസരം നഷ്ടമായതെന്നും ഹരീഷ് കണാരൻ കൂട്ടിച്ചേർത്തു. ബാദുഷ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ മനോരമ ഓൺലൈനിനോട് പ്രതികരിക്കുകയായിരുന്നു ഹരീഷ് കണാരൻ.

“ഞാനും ബാദുഷയും തമ്മിലുള്ള ഇടപാടിലേക്ക് ആരും അദ്ദേഹത്തിന്റെ കുടുംബത്തെ വലിച്ചിഴയ്ക്കരുത്. അത് ക്രൂരതയാണ്. അതൊരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. എന്നിൽ നിന്നും പണം കടം വാങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. ബാങ്ക് ‌സ്റ്റേറ്റ്‌മെൻ്റുകൾ ഞാനും എടുത്ത് വച്ചിട്ടുണ്ട്. എനിക്കുവേണ്ടി 72 സിനിമകളിൽ ജോലി ചെയ്തു എന്നാണ് അദ്ദേഹം പറയുന്നത്. അത്രയും സിനിമ ചെയ്തിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അത് പരിശോധിക്കണം. പ്രൊഡക്‌ഷൻ കൺട്രോളർക്കും അസിസ്‌റ്റന്റുമാർക്കുള്ള ശമ്പളവും കൂട്ടിയാണ് സിനിമ കമ്മിറ്റ് ചെയ്യുക എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കമ്മിറ്റ് ചെയ്‌തു കഴിഞ്ഞാൽ ശമ്പളം നിർമാതാവാണ് കൊടുക്കുക.” ഹരീഷ് കണാരൻ പറഞ്ഞു.

“പണം കൊടുക്കുന്ന സമയത്തോ തിരിച്ചു ചോദിച്ച സമയത്തോ തന്റെ ശമ്പളമായി ഇത് കൂട്ടണമെന്ന് ബാദുഷ പറഞ്ഞിട്ടില്ല. ഞാൻ അങ്ങനെ കരുതിക്കോളും എന്നാണ് അദ്ദേഹം പറയുന്നത്. ‘എആർഎം’ സിനിമയ്ക്ക് ഡേറ്റ് വേണം എന്ന് എന്നോട് പറയുന്ന സമയത്ത് എന്റെ വീടുപണി നടക്കുകയാണ്. ഈ സമയത്താണ് ഞാൻ പണം തിരിച്ചു ചോദിക്കുന്നത്. ഈ വാർത്ത പുറത്തുവന്ന അന്നുതന്നെ ‘എആർഎമ്മി’ന്റെ സംവിധായകൻ എനിക്ക് മെസേജ് അയച്ചിരുന്നു. ‘ഹരീഷ് ഭായ് നമ്മൾ അത്രയും ശ്രമിച്ചിരുന്നു, ഇയാൾ പറഞ്ഞത് ഡേറ്റ് ഇല്ല, റെസ്പോൺസ് ഇല്ല’ എന്നൊക്കെയാണ് എന്ന് പറഞ്ഞു. ആ മെസേജ് ഇപ്പോഴും എൻ്റെ കയ്യിലുണ്ട്. ‘എആർഎമ്മി’ലെ ശമ്പളത്തിന്റെ കാര്യം എന്നോട് സംസാരിച്ചിട്ടേയില്ല. പൈസ തിരിച്ചു ചോദിച്ചതിൽ പിന്നെ ‘എആർഎമ്മി’ന്റെ ഒരു കാര്യവും എന്നോട് പറഞ്ഞിട്ടില്ല. പിന്നീട് പറഞ്ഞു നിർമാതാവാണ് എന്നെ മാറ്റിയതെന്ന്. ഈ പ്രസ് മീറ്റിന് ശേഷവും ബാദുഷ എനിക്കും ഭാര്യയ്ക്കും മെസേജ് അയച്ചിട്ടുണ്ട്. നമുക്കിത് പറഞ്ഞു തീർക്കാം, പഴയ ബാദുഷയും ഹരീഷുമായി മുന്നോട്ട് പോകാം എന്ന് പറഞ്ഞ്.”-ഹരീഷ് കണാരൻ കൂട്ടിച്ചേർത്തു.

തന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നുവെന്നും മക്കൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്‌ഥയാണെന്നുമായിരുന്നു ബാദുഷ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. കൂടാതെ ഹരീഷിനെതിരെയും തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെയും പൊലീസിൽ പരാതി നൽകിയതായും അദ്ദേഹം അറിയിച്ചിരുന്നു. “സത്യം ഒരു ദിവസം വെളിച്ചത്ത് വരും” എന്നായിരുന്നു പരാതിയുടെ രസീത് പങ്കുവെച്ച് അദ്ദേഹം കുറിച്ചത്. നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ.എം. ബാദുഷ തന്നിൽ നിന്ന് 20 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നും സിനിമകളിൽ നിന്ന് തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നുവെന്നും ഹരീഷ് കണാരൻ നേരത്തെ ആരോപിച്ചിരുന്നു.