നായകനായി ഹരീഷ് കണാരന്‍ ഒപ്പം വമ്പന്‍ താര നിരയും, ഉല്ലാസപൂത്തിരികള്‍

കോമഡി വേഷങ്ങളിലൂടെ തിളങ്ങിയ ഹരീഷ് കണാരന്‍ ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രമാണ് ഉല്ലാസപൂത്തിരികള്‍. ചിത്രത്തിന്റ ടൈറ്റില്‍ അനൗണ്‍സ്മെന്റ് സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഫെയിസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു. ഒരു വലിയ താര നിര ഒന്നിക്കുന്ന കോമഡി എന്റെര്‍റ്റൈനര്‍ ആണ് ചിത്രം.നവാഗതനായ ബിജോയ് ജോസഫ് ആണ് കഥയെഴുതി സംവിധാനം ചെയ്യുന്നു.

ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, അജു വര്‍ഗീസ്, സലിം കുമാര്‍, ജാഫര്‍ ഇടുക്കി, ധര്‍മജന്‍ ബോള്‍ഗാട്ടി നിര്‍മല്‍ പാലാഴി, ഗോപിക എന്നിവരാണ് പ്രധാന താരങ്ങള്‍. ജമിനി സ്റ്റുഡിയോസ്, റിയോണ റോസ് പ്രൊഡക്ഷന്‍സ് എന്നി ബാനറുകളാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത് . ജോണ്‍ കുടിയാന്‍മല, ഹരീഷ് കണാരന്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍.മനോജ് പിള്ള ചായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.പോള്‍ വര്‍ഗീസ് ആണ് തിരക്കഥ,അബി സാല്‍വിന്‍ തോമസ് ആണ് ഗാനങ്ങള്‍ ഒരുക്കുന്നത്.

ജമിനി സ്റ്റുഡിയോസ് ചിത്രം പ്രദര്‍ശനത്തിനെത്തി ക്കുന്നു. .എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ബിജു തോരണതേല്‍, കോ പ്രൊഡ്യൂസര്‍ -ഷീന ജോണ്‍ &സന്ധ്യ ഹരീഷ്,ആര്‍ട്ട് ഡയറെക്ഷന്‍ -ത്യാഗു,കോസ്റ്റും – ലിജി പ്രേമന്‍,മേക്ക് അപ് – ഹസന്‍ വണ്ടൂര്‍,ഗാന രചന – ബി കെ ഹരി നാരായണ്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ -റീചാര്‍ഡ് & അഭിലാഷ് അര്‍ജുനന്‍,സൗണ്ട് മിക്‌സിങ് – അജിത് എ ജോര്‍ജ്,ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ -ഷിബു രവീന്ദ്രന്‍, അഡീഷനല്‍ റൈറ്റിംഗ് -നിഖില്‍ ശിവ,സ്റ്റില്‍സ് -ശ്രീജിത്ത് ചെട്ടിപടി,അസോസിയേറ്റ് ഡയറെക്ടര്‍ -നിയാസ് മുഹമ്മദ്,ഡിസൈന്‍ – റോസ് മേരി ലിലു, മാര്‍ക്കറ്റിംഗ് & മീഡിയ മാനേജ്‌മെന്റ് – എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍.

മലയാള സിനിമയിലും മിമിക്രി, സ്‌കിറ്റ് രംഗത്തും നിറഞ്ഞുനില്‍ക്കുന്ന കലാകാരനാണ് ഹരീഷ് കണാരന്‍, ഹരീഷ് പെരുമണ്ണ, എന്നുകൂടി അറിയപ്പെടുന്ന ഇദ്ദേഹം ടിവി റിയാലിറ്റി ഷോ ആയ കോമഡി ഫെസ്റ്റിവലില്‍ ജാലിയന്‍ കണാരന്‍ എന്ന വേഷപ്പകര്‍ച്ചയിലൂടെ ആണ് മലയാളീമനസ്സില്‍ സ്ഥാനം പിടിച്ചത്.