“പൂവിനു പുതിയ പൂന്തെന്നൽ” നൽകിയ ഭാഗ്യ നായിക; സുജിതയ്ക്ക് പിറന്നാൾ ആശംസകൾ

','

' ); } ?>

മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലെ ഭാഗ്യനായിക എന്നറിയപ്പെടുന്ന നടിയാണ് “സുജിത”. സിനിമകളിൽ തന്റേതായ ഇടം ഒരുക്കിയെടുത്തിട്ടുണ്ടെങ്കിലും സീരിയലിലാണ് സുജിത സജീവമായിരിക്കുന്നത്. സീരിയൽ പ്രേക്ഷകരുടെ ഇഷ്ടം താരം കൂടിയാണ് സുജിത. മലയാളിയായ താരം ഇപ്പോൾ തമിഴ് സീരിയലുകളിലാണ് സജീവമായിരിക്കുന്നത്. ചുരുങ്ങിയ മലയാള സിനിമകളിലേ അഭിനയിച്ചിട്ടുള്ളുവവെങ്കിലും പ്രേക്ഷകർക്ക് ഓർത്തുവെക്കാൻ പാകത്തിന് ഒരു പിടി മികച്ച ചിത്രങ്ങളാണ് താരം സമ്മാനിച്ചിട്ടുള്ളത്. ബാലതാരമായി വന്ന് അഭിനയമുഹൂർത്തങ്ങളുടെ പൂക്കാലം സമ്മാനിച്ച ഭാഗ്യ നായികയ്ക്ക് പിറന്നാൾ ആശംസകൾ.

1993 ൽ “അബ്ബാസ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് സുജിത സിനിമയിലോട്ട് വരുന്നത്.”പൂവിനു പുതിയ പൂന്തെന്നൽ” എന്ന മമ്മുട്ടി സിനിമയിലെ ഊമയായ ആൺകുട്ടിയുടെ വേഷം ചെയ്താണ് സുജിത മലയാള സിനിമയിലേക്ക് ആദ്യമായി രംഗപ്രവേശനം ചെയ്യുന്നത്. ഈ വേഷത്തിനു സുജിതക്ക് നിരവധി അവാർഡുകളും പ്രശംസാപത്രങ്ങളും ലഭിചിട്ടുണ്ടായിരുന്നു. പിന്നീട് മുന്താണെ മുടിച്ച് എന്ന ചിത്രത്തിൽ ഭാഗ്യരാജിനും ഉർവശിക്കും ഒപ്പം ബാലതാരമായി അഭിനയിച്ചു പൂവിഴി വാസലിലെ, പസിവാടീ പ്രണാം, ഹറ്റ്യ, തല്ലി തഡ്രുലും അഴകൻ എന്നീ സിനീമകളിലും അക്കാലത്ത് അഭിനയിച്ചു.

1999 ൽ “വാലി”എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. കലാഭുവൻ മണിക്കൊപ്പമുള്ള “ആയിരത്തിൽ ഒരുവനിലെ പ്രാരാബ്ധക്കാരന്റെ ഭാര്യയായ സരസ്വതിയുടെ കഥാപാത്രം മലയാളികൾ ഇന്നും നെഞ്ചോട് ചേർക്കുന്ന ഒന്നാണ്. മറ്റൊന്നിനും വേണ്ടിയല്ലെങ്കിൽ,ഇന്നത്തെ സിനിമകളിലെ പഴയകാല ചാരുത നിങ്ങൾക്ക് നഷ്ടമായെങ്കിൽ ആയിരത്തിൽ ഒരുവൻ കാണണം”എന്നാണ് ചിത്രത്തിന്റെ സംവിധായകൻ സിബി മലയിൽ ചിത്രത്തിനെ കുറിച്ച് പറഞ്ഞത്. വാശി, പിരിയില്ല നാം, കാലത്തിന്റെ ശബ്ദം, വൃതം, നിർബന്ധങ്ങൾ അജന്ത,ചാവേറ്റുപട സിന്ദൂര രേഖ,മേൽവിലാസം ശെരിയാണ്, ഇങ്ങനെ ഒരു നിലാപക്ഷി, ഇവൾ ദ്രൗപതി, അച്ഛനെയാണെനിക്കിഷ്ടം, ചൂണ്ട, കൊട്ടാരം വൈദ്യൻ,വാണ്ടഡ്, ക്വാറ്റേഷൻ, മത്സരം,പത്താം അധ്യായം, തുടങ്ങിയ മലയാള ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി തൊണ്ണൂറുകളോളം സിനിമകളിൽ അഭിനയിച്ചു. വിവിധ ഭാഷകളിലായി പന്ത്രണ്ടോളം ടീവി ഷോകളിൽ അവതാരകയുമായിരുന്നു. വിവിധ ഭാഷകളിലായി 49 ഓളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നാനി അവാർഡ്, ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ് 2011 ,വിജയ് ടീവി അവാർഡ് എന്നീ അവാർഡുകളും ലഭിച്ചിട്ടുണ്ട്. സംവിധായകൻ  ധനുഷാണ് ഭർത്താവ്.