ആന്റണി പെരുമ്പാവൂരും മോഹന്‍ലാലും തമ്മിലുള്ള അടുപ്പം ആഘോഷിച്ച അത്ര മലയാളി ജോര്‍ജും മമ്മൂട്ടിയും തമ്മിലുള്ള അടുപ്പം ആഘോ,ിച്ചിട്ടുണ്ടാവില്ല, എന്നാല്‍ മലയാളികളുടെ ഇഷ്ട താരമായ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വലംകൈ ആണ് ജോര്‍ജ്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലും യഥാര്‍ത്ഥ ജീവിതത്തിലും നിഴല്‍പോലെ കൂടെയുള്ള വ്യക്തിത്വമാണ് ജോര്‍ജ്. ഒരു അഭിനേതാവും ചമയക്കാരനും എന്ന ബന്ധത്തിനപ്പുറം വളര്‍ന്ന ഒരു സൗഹൃദമാണ് ഇവര്‍ തമ്മില്‍ ഉള്ളത്. ജോര്‍ജിന്റെ പിറന്നാള്‍ ദിനത്തിലെ ആശംസയാണ് മമ്മൂട്ടി പങ്കുവെച്ചത്. ജോര്‍ജിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് മമ്മൂട്ടി.
ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം ദുല്‍ഖര്‍ സല്‍മാന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബാദുഷ, നിര്‍മാതാവ് ആന്റോ ജോസഫ്, വെല്‍ഫെയര്‍ ഫിലിംസിന്റെ സഹ ഉടമ ജോമോന്‍ എന്നിവരെല്ലാം ചിത്രത്തിലൂണ്ട്.