“ഓറഞ്ച് പൊളിച്ച് വായിലിട്ട് തന്നാലേ കഴിക്കുകയൊള്ളു എന്ന് പറയുന്ന ആൾക്കാർ വരെ ഉണ്ട് ഇൻഡസ്ട്രിയിൽ”; ഹെന്ന റെജി കോശി

','

' ); } ?>

സിനിമയിലെ പുതുമുഖങ്ങളുടെ പെരുമാറ്റത്തെ കുറിച്ച് തുറന്നു സംസാരിച്ച് നടി ഹെന്ന റെജി കോശി. ഒരു സിനിമയിൽ മുഖം കാണിക്കുമ്പോഴേക്കും താനൊരു മനുഷ്യനേ അല്ല എന്ന രീതിയിലാണ്വർ പെരുമാറുക എന്നും, ഓറഞ്ച് പൊളിച്ച് വായിലിട്ട് തന്നാലേ താൻ കഴിക്കുകയൊള്ളു എന്ന് പറയുന്നവരെ വരെ താൻ കണ്ടിട്ടുണ്ടെന്നും ഹെന്ന പറഞ്ഞു. കൂടാതെ ഇത്തരക്കാർ അവരുടെ നിലവാരമില്ലായ്മയാണ് കാണിക്കുന്നതെന്നും, അത്തരക്കാരിൽ നിന്ന് ഒരകലം പലപിച്ചാണ് താൻ നിൽക്കാറുള്ളതെന്നും ഹെന്ന കൂട്ടി ചേർത്തു. തന്റെ ഏറ്റവും പുതിയ ചിത്രംഫെയിസസ്എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിൽ സംസാരിക്കുകയായിരുന്നു ഹെന്ന.

ചില പുതുമുഖ താരങ്ങളുടെ സ്വഭാവം കണ്ടാൽ പല്ല് കുത്തി പറിച്ചെടുക്കാൻ തോന്നും. ഒരു സിനിമയിലെങ്ങാണ്ട് അഭിനയിച്ചിട്ടേ ഉണ്ടാവുകയുള്ളു. അപ്പഴേക്കും വേറെ ഏതോ പ്ലാനറ്റിൽ എത്തിയപോലെയാണ്. മനുഷ്യരുമായി ഇടപെടാൻ പാടില്ല, ഞാനൊരു മനുഷ്യനല്ല എന്നൊക്കെ ഉള്ള ഒരു തോന്നലാണ്. ഓറഞ്ച് പൊളിച്ച് വായിലിട്ട് തന്നാലേ കഴിക്കുകയൊള്ളു എന്ന് പറയുന്ന ടൈപ്പുള്ളവരെ വരെ ഞാൻ കണ്ടിട്ടുണ്ട്. തലക്കനം അല്ലെങ്കിൽ ഓവർ ജാഡതാണ് സംഭവം.” ഹെന്ന പറഞ്ഞു.

പിന്നെ ഇതൊക്കെ ഇത്തരത്തിലുള്ളവരുടെ നിരക്ഷതയെയാണ് കാണിക്കുന്നത്. അതായത് അവരുടെ വിദ്യാഭ്യാസത്തിന്റെ നിലവാരമില്ലായ്മയെ. അത് കൊണ്ട് വിവരമുള്ള ആളുകൾ അവരിൽ നിന്ന് ഒരകലം പാലിച്ച് നിന്നേക്കണം. എന്നെ എന്റെ അച്ഛനും അമ്മയും എല്ലാവരെയും തുല്യതയോടെ കാണാനാണ് പഠിപ്പിച്ചിരിക്കുന്നത്. നമുക്കൊരു നല്ല കരിയർ ഉണ്ടെന്ന് കരുതി അത് മറ്റുള്ളവരുടെ മുന്നിൽ തലക്കനം കാണിക്കാൻ ഉള്ളതല്ല. എല്ലാവരും മനുഷ്യരാണ്.” ഹെന്ന കൂട്ടിച്ചേർത്തു.

2016 പൃഥ്വിരാജ് ചിത്രം ഡാർവിന്റെ പരിണാമത്തിലൂടെ സിനിമയിലെത്തിയ നായികയാണ്ഹെന്ന“. അഭിനയം കൂടാതെ മോഡലിംഗിലും ഹെന്ന സജീവമാണ്. രക്ഷാധികാരി ബൈജു, കൂമൻ, കൊറോണ പേപ്പേഴ്സ്, ഡിഎൻഎ തുടങ്ങിയ ചിത്രങ്ങളിലൊക്കെ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. കലേഷ് രാമാനന്ദും, ഹന്നാ റെജി കോശിയും പ്രധാന വേഷങ്ങളിലെത്തുന്ന റൊമാന്റിക് ത്രില്ലർ ചിത്രം ‘ഫെയ്‌സസാണ്ഹെന്നയുടേതായി ഒടുവിലെത്തിയ ചിത്രം.