ജി വി പ്രകാശ് കുമാർ ചിത്രം ഹാപ്പിരാജ് ട്രെയിലർ റിലീസായി

','

' ); } ?>

ജി.വി. പ്രകാശ് കുമാർ നായകനാകുന്ന “ഹാപ്പി രാജ്” മാർച്ച് 27ന് തിയേറ്ററുകളിലേക്കെത്തും. കംപ്ലീറ്റ് ഫാമിലി എന്റർടെയിനർ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ ധനുഷ് റിലീസ്‌ ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ ട്രയ്ലർ സോഷ്യൽ മീഡിയ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടി. മറിയ രാജ എലാഞ്ചെഴിയൻ സംവിധാനം ചെയ്യുന്ന ഈ കോമഡി റൊമാന്റിക് എന്റർടെയിനർ, ലവ്, ലൈഫ്, ലാഫ്റ്റർ എന്നിവ ചേർത്ത് കംപ്ലീറ്റ് എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്നു.

ബിയോണ്ട് പിക്ചേഴ്സ് ബാനറിൽ ജയവർധൻ നിർമ്മിക്കുന്ന ചിത്രത്തിന് ജസ്റ്റിൻ പ്രഭാകരൻ സംഗീതവും, മാധൻ ക്രിസ്റ്റഫർ ഛായാഗ്രഹണവും, സെൽവ ആർ.കെ. എഡിറ്റിംഗും നിർവഹിക്കുന്നു. സുരേഷ് നേതൃത്വം നൽകുന്ന എസ്.എസ്. ആർ എന്റെർറ്റൈന്മെന്റ്സ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.

ജി.വി. പ്രകാശ് കുമാറിനൊപ്പം ഗൗരി പ്രിയ നായികയായി എത്തുന്ന ചിത്രത്തിൽ, ഏറെ നാളുകൾക്ക് ശേഷം അബ്ബാസ് ശ്രദ്ധേയമായ വേഷത്തിൽ തിരിച്ചെത്തുന്നു എന്നത് ചിത്രത്തിന്റെ വലിയ ഹൈലൈറ്റാണ്. ജോർജ് മറിയൻ, ഗീത കൈലാസം, അധിര, അരുണ്‍, മധുരൈ മുത്തു എന്നിവരടങ്ങിയ ശക്തമായ സഹതാരനിരയും ചിത്രത്തിന്റെ ഭാഗമാണ്.

യുവത്വത്തിന്റെ ആവേശവും, പ്രണയത്തിന്റെ കളളക്കളികളും, കോമഡിയുടെ പൂർണ്ണ ചേരുവകളും ചേർന്ന ഈ സിനിമ കുടുംബസമേതം ആസ്വദിക്കാവുന്ന ഒരു പക്കാ ഫാമിലി എന്റർടെയിനറായിരിക്കും.ട്രെയിലറിലൂടെ തന്നെ വലിയ പ്രതീക്ഷ സൃഷ്ടിച്ച ചിത്രം, ബോക്സ് ഓഫീസിൽ വലിയ വിജയമായി മാറുമെന്ന് ഉറപ്പ് നൽകുകയാണ് സിനിമാപ്രേമികൾ.പി ആർ ഓ പ്രതീഷ് ശേഖർ.