നടന്‍ ഗിന്നസ് പക്രു ആദ്യമായി നിര്‍മ്മാതാവായ ചിത്രമായ ‘ഫാന്‍സി ഡ്രസ്സ്’ തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പക്രു തന്നെയാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നത്. ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പില്‍ താരം എത്തുന്നുണ്ട്. ഒരു കള്ളനായും കൊച്ചു കുട്ടിയായും താരം എത്തുന്നുണ്ട്. കുട്ടിയായി മാറാന്‍ താരം നടത്തിയ മേക്കോവറിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
തലമൊട്ടയടിച്ചും പല്ലുകള്‍ ക്രമീകരിച്ചുമെല്ലാമുള്ള മാറ്റങ്ങളാണ് താരം നടത്തിയത്. പുതുമുഖ സംവിധായകന്‍ സ്‌കറിയയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജയ് കുമാറും സംവിധായകന്‍ രഞ്ജിത് സ്‌കറിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് രതീഷ് വേഗയാണ്. സൈജു കുറുപ്പ്, ബിജുക്കുട്ടന്‍, കലാഭവന്‍ ഷാജോണ്‍, ശ്വേത മേനോന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.