ചിന്മയി എന്നോട് നോ പറയാത്തിടത്തോളം കാലം എന്റെ സിനിമകളില്‍ പാടും : ഗോവിന്ദ് വസന്ത

','

' ); } ?>

ആരെതിര്‍ത്താലും എന്റെ സിനിമകളില്‍ ചിന്മയി പാടുമെന്നാണ് ഗോവിന്ദ് വസന്തയുടെ നിലപാട്. ‘ചിന്മയി എന്നോട് നോ പറയാത്തിടത്തോളം കാലം എന്റെ സിനിമകളില്‍ ചിന്മയി ശ്രീപദ പാടും. എന്റെ അഭാവത്തില്‍ മറ്റാര്‍ക്കും അതില്‍ തീരുമാനമെടുക്കാനാവില്ല,’ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഗോവിന്ദ് വസന്ത വ്യക്തമാക്കി.

മുന്‍പ് എ.ആര്‍.റഹ്മാനും താന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ‘ആടുജീവിതത്തി’ലേക്ക് ചിന്മയിയെ ഒരു ഗാനം ആലപിക്കാനായി ക്ഷണിച്ചിരുന്നു. മുതിര്‍ന്ന എഴുത്തുകാരനും സിനിമാ പ്രവര്‍ത്തകനും കവിയുമായ വൈരമുത്തുവിനെതിരെയാണ് ചിന്മയി മീടു ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ശേഷം ഡബ്ബിംഗ് യൂണിയനില്‍ നിന്നും പുറത്താക്കുകയും, സിനിമയില്‍ തനിക്ക് അവസരങ്ങള്‍ കുറയുന്നതായും തന്നെ ഒറ്റപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നതായുമൊക്കെ ചിന്മയി വെളിപ്പെടുത്തിയിരുന്നു.