
ഗൗതം വാസുദേവ് മേനോന്റെ ആദ്യ മലയാള ചിത്രമായിരുന്നു ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്’. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ കോമഡി-ത്രില്ലർ മികച്ച പ്രതികരണങ്ങൾ നേടിയെങ്കിലും തീയേറ്ററുകളിൽ വലിയ രീതിയിൽ വിജയിച്ചിട്ടുണ്ടായിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയ കാരണത്തെ കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് ഗൗതം മേനോൻ. പേർളിമാണിക്കൊപ്പമുള്ള അഭിമുഖത്തിലാണ് ഗൗതം മേനോൻ തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.
ചിത്രത്തിന് വേണ്ട രീതിയിൽ പ്രമോഷൻ ലഭിച്ചില്ല എന്നും, ആ സിനിമയുടെ റിലീസ് കഴിഞ്ഞത് ഇപ്പോഴും പലർക്കും അറിയില്ല എന്നും അദ്ദേഹം പറഞ്ഞു. ഈ അടുത്ത് ഒരു മാധ്യമപ്രവർത്തക തന്നോട് ‘ഡൊമിനിക് റിലീസ് ചെയ്തോ?’ എന്ന് ചോദിച്ചു. ബസൂക്കയുടെ പ്രൊമോഷന്റെ സമയത്തും, കേരളത്തിലെ ഒരു ഹോട്ടലിൽ ലഞ്ചിന് പോയപ്പോൾ പോലും അതേ ചോദ്യം ആരോ വീണ്ടും ചോദിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മമ്മൂട്ടിയും ഗോകുല്‍ സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ, ഡൊമിനിക് ഡിറ്റക്റ്റീവ്സ് എന്ന ഏജൻസി അന്വേഷിക്കുന്ന കഥാപാത്രത്തെയാണ് മാമമ്മൂട്ടീ അവതരിപ്പിച്ചത്.