“ഒരു പടമുണ്ട്, രക്ഷപ്പെടുത്തണം എന്ന് ദിലീപ് പറഞ്ഞു, അദ്ദേഹം പറഞ്ഞ പോലെ ബ്രെയിൻ ഓഫ് ചെയ്യാനുള്ള എല്ലാ കാര്യങ്ങളും ഞാൻ ചെയ്തിട്ടുണ്ട്”; ഗോപി സുന്ദർ

','

' ); } ?>

യിലേക്ക് തന്നെ തിരഞ്ഞെടുത്തത് തന്റെ കഴിവ് കണ്ടിട്ടല്ലെന്നും, കുറഞ്ഞ സമയത്തിനുള്ളിൽ വർക്ക് ചെയ്ത തീർക്കാൻ കഴിയുമെന്ന് തോന്നിയത് കൊണ്ടാണെന്നും തുറന്നു പറഞ്ഞ് സംഗീത സംവിധായകൻ ഗോപി സുന്ദർ. രു പടമുണ്ട്, രക്ഷപ്പെടുത്തണം എന്നാണ് ദിലീപ് തന്നെ വിളിച്ച് പറഞ്ഞതെന്നും ഗോപി സുന്ദർ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ഗോപി സുന്ദറിന്റെ പ്രതികരണം.

“ഭ.ഭ.ബ അവസാനനിമിഷമാണ് എന്നിലേക്ക് വരുന്നത്. ഒരുപക്ഷേ വേറൊരു സംഗീതസംവിധായകന് നൽകിയാൽ പറഞ്ഞ സമയത്ത് റിലീസ് ചെയ്യാൻ കഴിയുമെന്ന് അവർക്ക് തോന്നിയിട്ടുണ്ടാവില്ല. എന്റെ കഴിവ് കണ്ടിട്ടോ, സ്‌നേഹം കൊണ്ടോ ഒന്നുമായിരിക്കില്ല. ഇയാൾക്ക് മാത്രമേ ഈ സമയത്തിനുള്ളിൽ ചെയ്ത് തീർക്കാൻ കഴിയുള്ളൂ എന്ന് തോന്നിയിട്ടുണ്ടാവും. ഡിസംബർ 18 എന്ന റിലീസ് ഡേറ്റ് മാറ്റാൻ പറ്റില്ലായിരുന്നു. അങ്ങനെ ‘ഡു ഓർ ഡൈ’ സാഹചര്യത്തിൽ പെട്ടെന്ന് ദിലീപേട്ടൻ വിളിച്ചു പറഞ്ഞു, ഗോപീ ഒരു പടമുണ്ട്. ചെയ്യണം, രക്ഷപ്പെടുത്തണം എന്ന്. ആളുകൾ തിയേറ്ററിൽ സിനിമ കാണുകയാണെങ്കിൽ ഒന്നും ചിന്തിക്കാതെ കണ്ണും പൂട്ടി ഡാൻസ് കളിച്ച് പാട്ടും പാടി എൻജോയ് ചെയ്ത് ബ്രെയിൻ ഓഫ് ചെയ്തുവെച്ച് കാണുന്ന സിനിമ പോലെയിരിക്കണം എന്ന് പറഞ്ഞു. ഞാൻ അതുപോലെ ബ്രെയിൻ ഓഫ് ചെയ്യാനുള്ള എല്ലാ കാര്യങ്ങളും അതിൽ ചെയ്തിട്ടുണ്ട്.” ഗോപി സുന്ദർ പറഞ്ഞു.

ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കര്‍ ഒരുക്കിയ ചിത്രമായിരുന്നു ഭ.ഭ.ബ. ചിത്രത്തിലെ ചില രംഗങ്ങൾക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും സമൂഹ മാധ്യമങ്ങളിൽ ഉയർന്നുവന്നിരുന്നു. റിലീസിന് മുൻപ് തന്നെ ചിത്രത്തിന്റെ സംഗീത സംവിധാനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ രൂപപ്പെട്ടിരുന്നു. ഷാൻ റഹമാനെ ആയിരുന്നു ചിത്രത്തിൽ ആദ്യം സംഗീത സംവിധായകനായി നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് ഷാൻ റഹമാനെ മാറ്റി പകരം ഗോപി സുന്ദറിനെ കൊണ്ടുവരിയാണ് ചെയ്തത്.

വമ്പൻ പ്രൊമോഷനോടെ എത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ 45.85 കോടി രൂപ മാത്രമാണ് നേടിയത് എന്നാണ് പ്രമുഖ ട്രേഡിംഗ് അനലിസ്റ്റുകളായ സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്‍ണാ, റെഡിൻ കിംഗ്സ്ലി (തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലക്ഷ്‍മി, കോറിയോഗ്രാഫർ സാൻഡി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ടായിരുന്നു.