
ആദിവി ശേഷ്- വിനയ് കുമാർ സിരിഗിനിദി ടീമൊരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഗൂഢാചാരി 2 (ജി-2 ) വിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒരു സ്പൈ ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 2026 മെയ് 1 ന് ആഗോള റിലീസായി തീയേറ്ററുകളിലെത്തും. സൂപ്പർ ഹിറ്റ് സ്പൈ ത്രില്ലർ ചിത്രമായ ഗൂഡാചാരിയുടെ രണ്ടാം ഭാഗമായാണ് ഈ ചിത്രം ഒരുക്കുന്നത്. പീപ്പിൾ മീഡിയ ഫാക്ടറി, അഭിഷേക് അഗർവാൾ ആർട്സ്, എകെ എൻ്റർടെയ്ൻമെന്റ്സ് എന്നിവയുടെ ബാനറിൽ ടിജി വിശ്വ പ്രസാദ്, അഭിഷേക് അഗർവാൾ, വിവേക് കുചിബോട്ടിലാ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. 6 രാജ്യങ്ങളിൽ ചിത്രീകരിച്ച ചിത്രത്തിനായി 23 സെറ്റുകളാണ് നിർമ്മിച്ചത്. 150 ദിവസമാണ് ചിത്രീകരണം നീണ്ടു നിന്നത്. വാമിക ഗബ്ബി ആണ് ചിത്രത്തിലെ നായിക. മുരളി ശർമ, സുപ്രിയ യാർലഗദ്ദ, മധു ശാലിനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ആദിവി ശേഷിനൊപ്പം ചേർന്ന് സംവിധായകൻ വിനയ് കുമാർ ആണ് ചിത്രം രചിച്ചത്. പിആർഒ- ശബരി