തമിഴ്‌നാട്ടിൽ 100 കോടി, ആഗോളതലത്തിൽ 150 കോടി: കളക്ഷൻ റെക്കോർഡുകളുമായി അജിത്തിന്റെ ‘ഗുഡ് ബാഡ് അഗ്ലി’

','

' ); } ?>

തമിഴ് നാട്ടിൽ 100 കോടി ക്ലബ്ബിൽ കയറി അജിത്തിന്റെ ‘ഗുഡ് ബാഡ് അഗ്ലി’. ആഗോളതലത്തിൽ 150 കോടി ക്ലബ്ബും മറികടന്നിട്ടുണ്ട്. ആദിക് രവിചന്ദ്രനൊരുക്കിയ ആക്ഷൻ മൂവി പക്കാ അജിത് ഫാൻസിനുള്ള ട്രീറ്റ് ആണ്.

ആരംഭം മുതൽ ക്ലൈമാക്സ് വരെ ‘അജിത്തിന്റെ’ തകർപ്പൻ പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. അജിത്തിന്റെ പഴയ സിനിമകളിലെ റഫറൻസുകൾ കൂടി ചേർന്നപ്പോൾ ചിത്രം ആരാധകരെ ആവേശത്തിലാഴ്ത്തുകയാണ് ചെയ്തത്. കൂടാതെ അജിത്തിനൊപ്പം തന്നെ ശ്രദ്ധ പിടിച്ചെടുത്തത് അർജുൻ ദാസ് അവതരിപ്പിച്ച ശക്തമായ കഥാപാത്രമാണ്. മ്യൂസിക് ഡയറക്ടർ ജി വി പ്രകാശ് കുമാർ ഒരുക്കിയ പശ്ചാത്തല സംഗീതം പ്രേക്ഷകരിൽ വലിയ ഇംപ്രഷൻ ഉണ്ടാക്കിയിട്ടുണ്ട്. ‘മാർക്ക് ആന്റണി’യുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ തൃഷയാണ് നായികയായത്. പ്രഭു , പ്രസന്ന, സുനിൽ, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‌സ്ലെ, ഷൈൻ ടോം ചാക്കോ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. അഭിനന്ദൻ രാമാനുജന്റെതാണ് ഛായാഗ്രഹണം.