ദൈവമേ ഇനിയും ട്വിസ്റ്റുകള്‍ തരല്ലേ എന്ന് ലിസ്റ്റിന്‍; ഗോള്‍ഡ് റിലീസ് തീയതി

കാത്തിരിപ്പിന് വിരാമമാവുന്നു. പൃഥ്വിരാജ്, നയന്‍താര എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഡിസംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തും.

നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അദ്ദേഹം റിലീസ് തീയതി പ്രഖ്യാപിച്ചത്. സിനിമകളില്‍ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകള്‍ കണ്ടിട്ടുള്ളത്. ഇപ്പോള്‍ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണെന്ന് അദ്ദേഹം എഴുതി. ഇനിയും ട്വിസ്റ്റുകള്‍ തരല്ലേയെന്നും റിലീസ് തീയതി മാറുന്നതിന് ദൈവത്തെയോര്‍ത്ത് തന്നെ പഞ്ഞിക്കിട്ടേക്കല്ലേ എന്നും ലിസ്റ്റിന്‍ തമാശരൂപേണ പറഞ്ഞു.

ഓണം നാളുകളില്‍ റിലീസ് ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിലും റിലീസ് മാറ്റുകയായിരുന്നു. ടീസറും ഏതാനും പോസ്റ്ററുകളും മാത്രമാണ് ചിത്രത്തിന്റേതായി ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. ബാബുരാജ്, ലാലു അലക്‌സ്, ചെമ്പന്‍ വിനോദ്, അജ്മല്‍ അമീര്‍, ശബരീഷ് വര്‍മ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനുള്ളത്. ചിലതാരങ്ങള്‍ അതിഥി താരങ്ങളായും എത്തുന്നുണ്ട്.

 

xxnxx xbxx lupoporno xxx hindi xxxz malayalam sex video hindi bf video xvideos com