“ഒരു മണിക്കൂറിന് എത്രയാണ് റേറ്റ് എന്നുവരെ ചോദിച്ചു, ഒരു മറയ്ക്ക് പിന്നിലിരുന്ന് അവർ എന്തും വിളിച്ചു പറയും”; ഗിരിജ ഓക്ക്

','

' ); } ?>

തനിക്ക് ലഭിക്കുന്ന മോശം മെസേജുകളെക്കുറിച്ച് തുറന്നു സംസാരിച്ച് നടി ഗിരിജ ഓക്ക്. വിചിത്രമായ മെസേജുകൾ ആണ് തനിക്ക് വരുന്നതെന്നും ഒരാൾ വന്നു തന്നോട് ഒരു മണിക്കൂറിന് എത്രയാണ് റേറ്റ് എന്നുവരെ ചോദിച്ചെന്നും ഗിരിജ പറഞ്ഞു. കൂടാതെ പ്രശസ്തിയുടെ പേരിൽ എക്സ്ട്രാ വർക്ക് ഒന്നും ലഭിച്ചിട്ടില്ലെന്നും, പകരം ഇത്തരം മോശം മെസ്സേജുകളാണ് വന്നതെന്നും ഗിരിജ കൂട്ടിച്ചേർത്തു.

‘ഇങ്ങനെ ഒന്ന് സംഭവിക്കുമെന്ന് ഒരിക്കലും ഞാൻ കരുതിയിരുന്നില്ല. ആർക്കും ഒന്നും മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ലല്ലോ. എന്റെ ജീവിതത്തിൽ ഇതുവരെ എനിക്ക് ഇത്രയും മെസേജ് ലഭിച്ചിട്ടില്ല. എന്റെ കുടുംബവും സിനിമ മേഖലയിൽ ഉള്ളവരാണ്. വിചിത്രമായ കമന്റുകൾ വരുന്നതും ഇത്തരത്തിൽ വൈറലാകുന്നതും ഞങ്ങൾക്ക് പുതുമയല്ല. എന്നാൽ ഈ പ്രശസ്തിയുടെ പേരിൽ എനിക്ക് എക്സ്ട്രാ വർക്ക് ഒന്നും ലഭിച്ചിട്ടില്ല. അതേസമയം, ചില മോശം മെസേജുകളും എനിക്ക് ലഭിക്കുന്നുണ്ട്.” ഗിരിജ ഓക്ക് പറഞ്ഞു.

‘നിനക്കുവേണ്ടി ഞാൻ എന്തും ചെയ്യും എനിക്ക് ഒരു അവസരം തരൂ’ എന്നിങ്ങനെയാണ് വരുന്ന മെസേജുകൾ. ആരോ ഒരാൾ എന്റെ റേറ്റ് എത്രയാണെന്ന് പോലും ചോദിച്ചു. ഇത്തരം ആളുകൾ എന്നെ നേരിട്ട് കണ്ടാൽ നേരെ മുഖത്ത് പോലും നോക്കില്ല അല്ലെങ്കിൽ വലിയ ബഹുമാനത്തോടെയാകും സംസാരിക്കുക. എന്നാൽ ഒരു മറയ്ക്ക് പിന്നിലിരുന്ന് അവർ എന്തും വിളിച്ചു പറയും.’ ഗിരിജ ഓക്ക് കൂട്ടിച്ചേർത്തു.

37ാം വയസ്സിൽ നാഷ്നൽ ക്രഷ് ആയി മാറി മറാഠി നായിക ഗിരിജ ഓക്ക് ഗോഡ്ബോലെ. ഒരു യൂട്യൂബ് ചാനലിനു നടി നൽകിയ അഭിമുഖത്തിലെ ലുക്ക് ആണ് സമൂഹമാധ്യമങ്ങളിൽ ഞൊടിയിടയിൽ വൈറലായി മാറിയത്. അതിമനോഹരിയായി നീല സാരിയിൽ സ്ലീവ്‌ലെസ് ബ്ലൗസിലുമുള്ള ഗിരിജയുടെ ചിത്രവും ഇതിനൊപ്പം വൈറലായതോടെ, ട്വിറ്ററിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരുകളിൽ ഒന്നായി ഗിരിജ മാറി. സാമൂഹിക മാധ്യമങ്ങൾ ഗിരിജയെ ഇപ്പോൾ ‘നാഷണൽ ക്രഷ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ‘നാഷണൽ ക്രഷ്’ എന്ന് വിശേഷിപ്പിച്ച ഒരു റീൽ വീഡിയോ നടി സ്വന്തം ഇൻസ്റ്റാഗ്രാം സ്‌റ്റോറിയിൽ പങ്കുവയ്ക്കുകയും ചെയ്തു.