‘ഭ ഭ ബ’ ദിലീപിന്റെ അഴിഞ്ഞാട്ടമാണ്; ജിബിൻ ഗോപിനാഥ്

','

' ); } ?>

ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം ‘ഭ ഭ ബ’യെ കുറിച്ച് മനസ്സ് തുറന്ന് നടൻ ജിബിൻ ഗോപിനാഥ്. ‘ഭ ഭ ബ’ ദിലീപിന്റെ അഴിഞ്ഞാട്ടമായിരിക്കുമെന്ന് ജിബിൻ ഗോപിനാഥ് പറഞ്ഞു. കൂടാതെ ഏതൊരു പ്രേക്ഷകനും കാണേണ്ട ഒരു സിനിമയാണതെന്നും, ആഘോഷിക്കാനുള്ള ഒരു പടമാണ് ചിത്രമെന്നും ജിബിൻ ഗോപിനാഥ് കൂട്ടിച്ചേർത്തു. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എന്റെ ക്യാരക്ടർ എന്നതിനപ്പുറത്തേക്ക് ഒരു സിനിമ എന്ന നിലയിൽ അത് വേറൊരു അനുഭവമായിരിക്കും. ഒരു പ്രേക്ഷകൻ എന്ത് കൊണ്ട് അത് കാണണം എന്ന് ചോദിച്ചാൽ ഏതൊരു പ്രേക്ഷകനും കാണേണ്ട ഒരു സിനിമയായത് കൊണ്ട് എന്ന് ഞാൻ പറയും. സിനിമ ദിലീപേട്ടന്റെ അഴിഞ്ഞാട്ടമാണ്. അതുപോലെ തന്നെ ലാലേട്ടന്റെ വേറൊരു സംഭവമായിരിക്കും ആ പടം.” ജിബിൻ ഗോപിനാഥ് പറഞ്ഞു.

“പടത്തിൽ ഒരു പ്രത്യേക മൂമെന്റിൽ ലാലേട്ടൻ വരും, അവിടന്നങ്ങോട്ട് ലാലേട്ടനും ദിലീപേട്ടനും കൂടെ ഒരു പൊളിക്കൽ പൊളിക്കും. അത് വരെ ദിലീപേട്ടൻ മാത്രമായിട്ട് നിന്ന് പൊളിക്കും. അതിന്റെ ഇടയ്ക്ക് വിനീത് ശ്രീനിവാസന്റെ നമ്മള് കാണാത്ത കൊറച്ച് പരിപാടികളൊക്കെ ഉണ്ട്, അതിന്റെ ഇടയിലേക്ക് ധ്യാൻ ശ്രീനിവാസൻ വരും, ഇവരെല്ലാവരും കൂടെ ചേർന്ന് മാഡ്നസിന്റെ വേറൊരു ലോകം നമുക്ക് കാണിച്ച് തരും. ചുരുക്കി പറഞ്ഞാൽ ആഘോഷിക്കാനുള്ള ഒരു പടമാണ് “ഭ ഭ ബ”. നിർബന്ധമായിട്ടും കണ്ടിരിക്കണം.” ജിബിൻ ഗോപിനാഥ് കൂട്ടിച്ചേർത്തു.

ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ഭ.ഭ.ബ’. നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 18-നാണ് ആഗോള റിലീസായി തിയേറ്ററുകളിലെത്തുക. വളരെ സ്‌റ്റൈലിഷായി, കുടുംബ പ്രേക്ഷകര്‍ ഇഷ്ടപെടുന്ന വിന്റേജ് ലുക്കിലാണ് ദിലീപിനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൂര്‍ണ്ണമായും മാസ്-കോമഡി-ആക്ഷന്‍ എന്റെര്‍ടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തില്‍ ദിലീപിനൊപ്പം വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും വേഷമിടുന്നുണ്ട്. അതിഥിതാരമായി മോഹന്‍ലാലും ചിത്രത്തിലെത്തും. ‘വേള്‍ഡ് ഓഫ് മാഡ്നെസ്സ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘ഭയം ഭക്തി ബഹുമാനം’ എന്നതിന്റെ ചുരുക്ക രൂപമായിട്ടാണ് ‘ഭ.ഭ.ബ’ എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്.