“കുറേവർഷമായി മനസ്സുകൊണ്ട് ആഗ്രഹിക്കുന്ന കാര്യമാണ്”; തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഗൗതമി

','

' ); } ?>

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി നടി ഗൗതമി. രാജപാളയം മണ്ഡലത്തിലാണ് ഗൗതമി മത്സരിക്കാനൊരുങ്ങുന്നത്.
ഇക്കാര്യം അണ്ണാ ഡിഎംകെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും, അവിടെ മത്സരിക്കാൻ കുറേവർഷമായി ആഗ്രഹിക്കുന്നുണ്ടെന്നും ഗൗതമി പറഞ്ഞു. ചെന്നൈയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു താരം.

‘രാജപാളയത്ത് മത്സരിക്കാൻ താത്പര്യമുള്ള കാര്യം പാർട്ടി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. കുറേവർഷമായി അവിടെ മത്സരിക്കാൻ മനസ്സുകൊണ്ട് ആഗ്രഹിക്കുകയാണ്. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി അത് നിറവേറ്റിത്തരും എന്നാണ് പ്രതീക്ഷ.’ ഗൗതമി പറഞ്ഞു.

ബിജെപിയിലായിരുന്ന ഗൗതമി തൻ്റെ സ്വത്തു തട്ടിയെടുത്തയാളെ പാർട്ടി നേതൃത്വം സംരക്ഷിക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് കഴിഞ്ഞവർഷം അണ്ണാ ഡിഎംകെയിൽ ചേർന്നത്. നിലവിൽ അണ്ണാ ഡിഎംകെയുടെ പ്രചാരണവിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയാണ് ഗൗതമി. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിൽ തിരക്കുള്ള നടിയായിരുന്ന ഗൗതമി ആന്ധ്രയിലും കർണാടകത്തിലും തമിഴ്‌നാട്ടിലും നേരത്തേ ബിജെപിക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു.