വിജയ്‌യുടെ രൂപത്തിൽ ഗണേശ വിഗ്രഹം; ചെന്നൈയിൽ ശിൽപിക്ക് പോലീസിന്റെ വിലക്ക്

','

' ); } ?>

വിനായക ചതുർഥി ആഘോഷത്തിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ രൂപത്തിൽ ഗണേശ വിഗ്രഹങ്ങൾ നിർമിച്ച ശിൽപിക്ക് പോലീസിന്റെ വിലക്ക്. ചെന്നൈ ആർ.കെ. നഗറിലാണ് വിജയ് ആരാധകനായ രാജേഷ് ഗണപതി വിഗ്രഹങ്ങൾ ഒരുക്കിയത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പോലീസ് ഇടപെടുകയായിരുന്നു.

‘ഗില്ലി’ സിനിമയിലെ രൂപം, നിയമസഭയിലെ ആംഗ്യം, സൈക്കിൾ പ്രചാരണം എന്നിവയാണ് ഗണേശ വിഗ്രഹങ്ങളാക്കി മാറ്റിയത്. ആരാധകന്റെ ഈ വ്യത്യസ്ത പരീക്ഷണം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായെങ്കിലും മതപരമായ ആഘോഷങ്ങളിൽ രാഷ്ട്രീയ വ്യക്തിത്വങ്ങളെ അനുകരിക്കുന്നത് വിവാദങ്ങൾക്ക് കാരണമായി.

പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ വിഗ്രഹങ്ങൾ മാറ്റാൻ നിർദേശം നൽകി. മതവികാരം വ്രണപ്പെടുത്തുന്നുവെന്നും രാഷ്ട്രീയ പ്രചാരണത്തിന് ആഘോഷങ്ങളെ ഉപയോഗിക്കുന്നുവെന്നുമാണ് പ്രധാന ആരോപണം. സംഘർഷാവസ്ഥ ഒഴിവാക്കാൻ പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.