ഗാഗുല്‍ത്തായില്‍ കോഴിപ്പോരിനൊരുങ്ങി പൗളി വിത്സന്‍..! ഒരു വെറൈറ്റി ടീസര്‍ കാണാം..

','

' ); } ?>

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഗാഗുല്‍ത്തായിലെ കോഴിപ്പോര് എന്ന ചിത്രത്തിന്റെ ഒരു രസകരമായ ട്രെയ്‌ലറുമായെത്തിയിരിക്കുകയാണ് ഒരു കൂട്ടം നവാഗതര്‍. പൗളി വിത്സന്‍ എന്ന അഭിനയ സമ്പന്നയായ നടിയുടെ ഏറെ വ്യത്യസ്ഥമായ അവതരണം തന്നെയാണ് ടീസറിനെ രസകരമാക്കുന്നത്. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്ന ഇന്ദ്രന്‍സ്, അഞ്ജലി നായര്‍ എന്നിവര്‍ക്കൊപ്പമിരുന്ന് പ്രാര്‍ത്ഥിക്കുന്ന ഒരു
ക്രിസ്തീയ കുടുംബത്തിന്റെ നൈര്‍മിഷീകമായ സന്ദര്‍ഭമാണ് ടീസറില്‍. കുടുംബ കാര്യങ്ങള്‍ അലസമായി ആലോചിച്ച് പ്രാര്‍ത്ഥന തെറ്റിക്കുന്ന പൗളിച്ചേച്ചിയുടെ ഡയലോഗുകള്‍ തന്നെയാണ് ഏവരെയും ചിരിപ്പിക്കുന്നത്. പിതാവിനും, പുത്രനും പരിശുദ്ധാത്മാവിനും ഇതില്‍ പങ്കില്ലെന്നും ഇന്ന് കോഴി മുട്ടയിട്ടത് കപ്പ്യാരുടെ വീട്ടിലാണെന്നുമാണ് മോളിച്ചേച്ചിയുടെ പ്രാര്‍ത്ഥനയിലെ പരാതികള്‍.

ജെ പിക് മൂവീസിന്റെ ബാനറില്‍ വിജി ജയകുമാര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിബിറ്റ്, ജിനോയ് എന്നീ നവാഗതരാണ്. ഇന്ദ്രന്‍സ്, പൗളി വത്സന്‍, സോഹന്‍ സീനുലാല്‍, ജോളി ചിറയത്ത് തുടങ്ങിയവരോടൊപ്പം നവജിത് നാരായണന്‍, ജിനോയ് ജനാര്‍ദ്ദനന്‍, പ്രവീണ്‍ കമ്മട്ടിപ്പാടം, അസീസ് നെടുമങ്ങാട്, ബിറ്റോ ഡേവിസ്, ശങ്കര്‍ ഇന്ദുചൂഡന്‍, സരിന്‍, ജിബിറ്റ് ജോര്‍ജ്, അഞ്ജലി നായര്‍, ഷൈനി സാറാ, രശ്മി അനില്‍, വീണ നന്ദകുമാര്‍, നന്ദിനി ശ്രീ തുടങ്ങിയവരും ഒട്ടനവധി പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.