“അമ്മയുടെ അന്ത്യകർമങ്ങൾ നടത്താൻ പണമില്ലെന്ന് ആരാധകൻ”; ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായി ജി.വി. പ്രകാശ് കുമാർ

','

' ); } ?>

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായി തമിഴ് സംഗീത സംവിധായകനും നടനുമായ ജി.വി. പ്രകാശ് കുമാർ. തന്റെ അമ്മ അന്തരിച്ചുവെന്നും അന്ത്യകർമങ്ങൾ നടത്താൻ സാമ്പത്തികമായി ബുദ്ധിമുട്ടുകയാണെന്നും അവകാശപ്പെട്ട് സോഷ്യൽ മീഡിയ വഴി പ്രചരിച്ച സഹായ അഭ്യർത്ഥനയിലാണ് താരം അകപ്പെട്ടത്. ഏകദേശം 20,000 രൂപയാണ് നഷ്ട‌പ്പെട്ടത്.

പ്രസന്ന സതീഷ് എന്ന എക്സ്‌ ഹാൻഡിലിൽ നിന്നാണ് സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ ലഭിച്ചത്. ഒരു സ്ത്രീയുടെ ചിത്രം സഹിതമാണ് ഇയാൾ താരത്തെ ടാഗ് ചെയ്‌തത്‌. ഡിസംബർ 25-ന് രാവിലെ 11:12-നും പിന്നീട് ഉച്ചയ്ക്ക് 1:59-നും ഇയാൾ സഹായം അഭ്യർത്ഥിച്ച് പോസ്റ്റുകൾ പങ്കുവെച്ചു. തുടർന്ന് ഉച്ചയ്ക്ക് 2:24-ഓടെ പ്രതികരിച്ച ജി.വി. പ്രകാശ്, തട്ടിപ്പുകാരന്റെ ഗൂഗിൾ പേ നമ്പർ വാങ്ങുകയും രണ്ടരയോടെ 20,000 രൂപ കൈമാറുകയും ചെയ്തു. പണം അയച്ചതിന്റെ സ്ക്രീൻഷോട്ട് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരുന്നു.

താരം പണം കൈമാറിയതിന് പിന്നാലെയാണ് സംഘടിത തട്ടിപ്പാണെന്ന് ഇന്റർനെറ്റ് ഉപയോക്താക്കൾ ചൂണ്ടിക്കാട്ടിയത്. പോസ്റ്റിൽ നൽകിയിരുന്ന ചിത്രം 2022-ൽ അന്തരിച്ച ഒരു സ്ത്രീയുടേതാണെന്നും, അവരുടെ പേര് ഉപയോഗിച്ച് ഇയാൾ പണം തട്ടുകയാണെന്നും ആരാധകർ കണ്ടെത്തി. ഇതേ വ്യക്തി സമാനമായ കഥ പറഞ്ഞ് തന്നിൽ നിന്ന് 1,000 രൂപ തട്ടിയെടുത്തതായി മറ്റൊരു ഉപയോക്താവും വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ജി.വി. പ്രകാശ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.