ഫ്രഞ്ച് വിപ്ലവത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

സണ്ണി വെയ്ന്‍ മുഖ്യകഥാപാത്രമായെത്തുന്ന ചിത്രം ഫ്രഞ്ച് വിപ്ലവത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. അരിസ്‌റ്റോ സുരേഷും, നോബിയുടെയും ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്. അളിയന്മാര്‍ എന്ന കഥാപാത്രമായിട്ടാണ് ഇവര്‍ ചിത്രത്തിലെത്തുന്നത്. സണ്ണി വെയിനെ കൂടാതെ ലാല്‍, ചെമ്പന്‍ വിനോദ്, നവാസ് വള്ളിക്കുന്ന്, ശശി കലിംഗ, നോബി, അരിസ്‌റ്റോ സുരേഷ്, പോളി വില്‍സണ്‍, ആര്യ സലീം, ഉണ്ണിമായ തുടങ്ങിയ പ്രശസ്ത സിനിമാ താരങ്ങള്‍ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.

പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ഷെജീര്‍ ഷാ, അന്‍വര്‍ അലി, ഷജീര്‍ ജലീല്‍ എന്നിവരുടെ തിരക്കഥയില്‍ നവാഗത സംവിധായകന്‍ മജുവാണ് ഫ്രഞ്ച് വിപ്ലവം സംവിധാനം ചെയ്തിരിക്കുന്നത്. പാപ്പിനുവാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ദീപു ജോസഫ്.അബ്ബാ ക്രിയേഷന്‍സിന്റെ ബാനറില്‍ ജാഫര്‍ ഖാന്‍, ഷജീര്‍ ജലീല്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.