
മള്‍ട്ടിപ്ലെക്സുകളിൽ പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങൾ നിരോധിച്ച സാഹചര്യത്തിൽ, സൗജന്യ കുടിവെള്ളം ലഭ്യമാക്കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. മള്‍ട്ടിപ്ലെക്സുകളിൽ ഭക്ഷണത്തിന് അമിതവില ഈടാക്കുന്നതും പുറത്തുനിന്ന് കൊണ്ടുവരുന്നത് നിരോധിച്ച പ്രശ്നം ഉയർത്തിക്കാട്ടി കോഴിക്കോട് സ്വദേശിയായ ഐ. ശ്രീകാന്ത് നൽകിയ പരാതിയിലായിരുന്നു തീരുമാനം.
സൗജന്യ കുടിവെള്ളം ശുചിത്വത്തോടെ നൽകുകയും, അതിന്റെ ലഭ്യതയെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കുന്ന ബോർഡുകൾ സ്ഥാപിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.