വ്യാജ കാസ്റ്റിംഗ് ഡയറക്ടര്‍മാരെ വിലങ്ങിടാന്‍ ഫെഫ്ക

','

' ); } ?>

മലയാള സിനിമാരംഗത്ത് കാസ്റ്റിംഗ് ഡയറക്ടര്‍മാര്‍ എന്നു പറഞ്ഞുള്ള തട്ടിപ്പുകള്‍ വ്യാപകമാകുമ്പോള്‍ ഇതിനെതിരെ ഫെഫ്ക രംഗത്ത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഒട്ടേറെ പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് ഫെഫ്കയ്ക്ക് ലഭിച്ചത് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ഭാഗങ്ങളിലാണ് തട്ടിപ്പ്. വ്യക്തിപരമായി പരിചയം ഇല്ലാത്തവരുടെ കാസ്റ്റിംഗ് കോളുകള്‍ ഫോര്‍വേഡ് ചെയ്യരുതെന്ന് ഫെഫ്ക അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫെഫ്കക്ക് കീഴില്‍ കാസ്റ്റിംഗ് ഡയറക്ടര്‍മാര്‍ ആരുമില്ലാത്ത സാഹചര്യത്തില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ *ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.

വ്യാജ കാസ്റ്റിംഗ് ഡയറക്ടര്‍മാര്‍ വിലസുന്നു: വിലങ്ങിടാന്‍ ഫെഫ്ക!*

മലയാള സിനിമാരംഗത്ത് കാസ്റ്റിംഗ് ഡയറക്ടര്‍മാര്‍ എന്നു പറഞ്ഞുള്ള തട്ടിപ്പുകള്‍ വ്യാപകം എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഒട്ടേറെ പരാതികളാണ് ഫെഫ്കയ്ക്ക് ലഭിച്ചത്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ഭാഗങ്ങളിലാണ് തട്ടിപ്പ് കൂടുതല്‍

തട്ടിപ്പുകള്‍ പലവിധം:
സമൂഹ മാധ്യമങ്ങള്‍ വഴിയാണ് വ്യാജ കാസ്റ്റിംഗ് കോളുകളില്‍ ഭൂരിഭാഗവും പ്രചരിക്കുന്നത്. സിനിമയില്‍ പണം മുടക്കാമെങ്കില്‍ നായകനോ നായികയോ മറ്റ് പ്രധാന കഥാപാത്രങ്ങളോ ആക്കാം എന്നു പറഞ്ഞാണ് വലിയ തോതില്‍ തട്ടിപ്പ് നടക്കുന്നത്. കൂടാതെ യുവതികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുമുണ്ട്. ഓഡിഷന്‍ രേജിസ്‌ട്രേഷന്‍ ഫീസ്, കരാര്‍ തുക, വര്‍ക്ക്‌ഷോപ്പ് ഫീസ്, ഫുഡ്താമസംയാത്രവസ്ത്രങ്ങള്‍ എന്നിവക്കുള്ള ചിലവ്, പ്രൊമോഷന്‍ ഫീസ് തുടങ്ങി വിവിധയിനം ചിലവുകള്‍ പറഞ്ഞും തട്ടിപ്പ് നടത്തുന്നുണ്ട്.

അംഗീകാരമില്ലാത്ത കാസ്റ്റിംഗ് ഡയറക്ടര്‍മാര്‍:
ഇംഗ്ലീഷ്, ഹിന്ദി, തമിഴ് സിനിമ മേഖലകളില്‍ പ്രൊഫഷണല്‍ കാസ്റ്റിംഗ് ഡയറക്ടര്‍മാരായി പ്രവര്‍ത്തിക്കുന്നവരുണ്ട്. എന്നാല്‍ മലയാളത്തില്‍ ചുരുക്കം ചില ആള്‍ക്കാര്‍ മാത്രമേയുള്ളൂ. എന്നാല്‍ ഇവര്‍ക്ക് രേജിസ്‌ട്രേഷനോ സംഘടനയില്‍ അംഗത്വമോ ഇല്ല

ഫെഫ്ക നടപടി:
വ്യക്തിപരമായി പരിചയം ഇല്ലാത്തവരുടെ കാസ്റ്റിംഗ് കോളുകള്‍ ഫോര്‍വേഡ് ചെയ്യരുതെന്ന് ഫെഫ്ക അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫെഫ്കക്ക് കീഴില്‍ കാസ്റ്റിംഗ് ഡയറക്ടര്‍മാര്‍ ആരുമില്ലാത്ത സാഹചര്യത്തില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി യുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് വഴി വ്യാജന്മാരെ കണ്ടെത്താന്‍ കഴിയും.ഇത്തരക്കാരുടെ ചാറ്റിംഗ്,കോള്‍ റെക്കോഡിംഗ് എന്നിവയും ജനറല്‍ സെക്രട്ടറിയ്ക്ക് സമര്‍പ്പിക്കുക.മലയാള സിനിമയില്‍ നിന്നും ഇത്തരം ‘ ഫ്രോഡു’ കളെ എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള ശ്രമമാണ്.