പ്രിയതാരം ടൊവിനോ തോമസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫോറന്‍സിക്. സെവന്‍ത് ഡേയുടെ തിരക്കഥാകൃത്ത് അഖില്‍ പോള്‍, അനസ് ഖാനൊപ്പം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ പതിനെട്ടിന് പാലക്കാട് ആരംഭിക്കും. മംമ്ത മോഹന്‍ദാസ് നായികയാവുന്ന ഈ ചിത്രത്തില്‍ സൈജു കുറുപ്പ്, ഗിജു ജോണ്‍, റീബ മോണിക്ക ജോണ്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഫോറന്‍സിക് ഉദ്യോഗസ്ഥനായിട്ടാണ് ചിത്രത്തില്‍ ടൊവിനോ അഭിനയിക്കുന്നത്.
ക്യാമറ അഖില്‍ ജോര്‍ജ്ജാണ്. സംഗീതം ജേക്‌സ് ബിജോയ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്. ജുവിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജു മാത്യു , നെവിസ് സേവ്യര്‍ എന്നിവര്‍ക്കൊപ്പം രാഗം മൂവീസ് രാജു മല്ല്യത്ത് അസോസിയേറ്റ് ചെയ്ത് നിര്‍മ്മിക്കുന്ന’ ‘ഫോറന്‍സിക്’ വിഷുവിന് തിയേറ്ററില്‍ എത്തും.
എടക്കാട് ബറ്റാലിയന്‍ 06, കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്, പള്ളിച്ചട്ടമ്പി തുടങ്ങിയവയാണ് ടൊവിനോയുടേതായി ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍.