അന്യഭാഷ ചിത്രങ്ങള്‍ക്ക് നിയന്ത്രണങ്ങളുമായി ഡിസ്ട്രിബ്യൂട്ടേഴ്‌സ്‌ അസോസിയേഷന്‍..

','

' ); } ?>

തിയ്യേറ്ററുകളില്‍ ആവറേജ് കളക്ഷനുമായി ഓടുന്ന ചിത്രങ്ങളെ മാറ്റി ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത് നിര്‍ത്താന്‍ നിയമനടപടിയുമായി ഡിസ്ട്രിബ്യൂട്ടേര്‍സ് അസോസിയേഷന്‍. അന്യഭാഷാ ചിത്രങ്ങളുടെ റിലീസ് 125 സിംഗിള്‍ സ്‌ക്രീനുകളിലേക്ക് ചുരുക്കും. വന്‍ തുക നല്‍കി സ്വന്തമാക്കിയ തമിഴ് ചിത്രങ്ങള്‍ വലിയ നഷ്ടം വരുത്തിവെച്ച സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം. മലയാള ചിത്രങ്ങളുടെ വേള്‍ഡ് വൈഡ് റിലീസിനും നിയന്ത്രണങ്ങളുണ്ടാവും.

സംഘടന നിശ്ചയിച്ചിട്ടുള്ള റിലീസ് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കാന്‍ ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത് മൂന്ന് ചിത്രങ്ങള്‍ക്കാണ്. ലൂസിഫര്‍, കുഞ്ഞാലി മരക്കാര്‍, മാമാങ്കം എന്നീ ചിത്രങ്ങള്‍ക്കാണ് വന്‍ ബജറ്റ് പരിഗണിച്ച് വലിയ റിലീസ് അനുവദിക്കുന്നത്. ഇതര ഭാഷാ ചിത്രങ്ങളുടെ പ്രദര്‍ശനത്തില്‍ നിന്നുള്ള വിതരണക്കാരുടെ വിഹിതം 55 ശതമാനമാക്കി ഉയര്‍ത്തുന്നതിനും തീരുമാനമായിട്ടുണ്ട്.

ഡിസ്ട്രിബ്യൂട്ടേഴ്‌സ്‌ അസോസിയേഷന്‍ പുറത്തുവിട്ട സര്‍ക്കുലേറ്റ്..