“സിനിമയിലെ നഷ്ടം ഉൾകൊള്ളാൻ പഠിച്ചവന് സീരിയലുകളിലെ നഷ്ടം ഒരിക്കലും വിഷയമായിരിക്കില്ല”; ജയകുമാർ ഭാവചിത്ര

','

' ); } ?>

ജയകുമാർ ഭവചിത്ര എന്ന് പറഞ്ഞാൽ മലയാളികൾക്ക് പെട്ടന്ന് മനസ്സിലാക്കണമെന്നില്ല. എന്നാൽ കുങ്കുമ പൂവിന്റെ പ്രൊഡ്യൂസർ എന്ന് പറഞ്ഞാൽ ഓർക്കാതിരിക്കാൻ കഴിയില്ല. മലയാളികൾ ഇന്നും ഏറെ ഇഷ്ട്ടത്തോടെ ചേർത്ത വെക്കുന്നൊരു സീരിയലാണ് “കുങ്കുമപ്പൂവ്”. സാധാരണ മലയാള സീരിയലുകളിൽ നിന്നും വ്യത്യസ്തമായൊരു മാജിക് പ്രേക്ഷകർക്ക് സമ്മാനിച്ച സീരിയൽ കൂടിയായിരുന്നു അത്. ജയന്തിയും, ശാലിനിയും രുദ്രനും, മഹേഷുമൊക്കെ ഇന്നും മലയാളികൾക്ക് പ്രിയപെട്ടവരാണ്. സിനിമയിൽ നിന്ന് സീരിയലുകളിലേക്ക് വന്നിട്ടും ഒട്ടും പ്രതാപം കുറയാത്ത ജയകുമാർ ഭവചിത്ര. ഇപ്പോഴിതാ തന്റെ സിനിമ സീരിയൽ അനുഭവങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ്. സിനിമയിലെ നഷ്ടം ഉൾകൊള്ളാൻ പഠിച്ചവന് സീരിയലുകളിലെ നഷ്ടം ഒരിക്കലും വിഷയമായിരിക്കില്ല” എന്നാണ് ജയകുമാർ ഭവചിത്ര പറയുന്നത്. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

“ഞാൻ 2010 ലാണ് സീരിയലിലോട്ട് വരുന്നത്. അവിചാരിതമായിട്ട് വന്നതാണ്. സിനിമയിൽ നിന്ന് ഒരു ചെറിയ ബ്രേക്ക് ഒകെ എടുത്ത് നിൽക്കുന്ന സമയമാണ്. ആദ്യ പ്രൊജക്റ്റായിരുന്നു “കുങ്കുമപ്പൂവ്”. മലയാള സീരിയലിലെ കൾട്ട് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന സീരിയലാണത്. ഏഷ്യാനെറ്റിലായിരുന്നു അത്. സത്യം പറഞ്ഞാൽ അതൊരു മാജിക് സംഭവിച്ചതാണ്. ഏഷ്യാനെറ്റിനൊക്കെ അന്നും നല്ല ഡിമാൻഡ് ആണ്. കുങ്കുമ പൂവ് പിന്നീട് തമിഴിലൊക്കെ ചെയ്തിട്ടുണ്ട്. പിന്നെ വന്ന പ്രൊജക്റ്റായിരുന്നു “അഗ്നിപുത്രി”.പക്ഷെ അത് വേണ്ടത്ര വിജയം കണ്ടില്ല. അതിന്റെ സബ്ജെക്ടിനു ഒരു പ്രേത സ്വഭാവം ഉണ്ടായിരുന്നു. അത് കൊണ്ട് ആ സീരിയൽ ഒഴിവാക്കി. അതിന്റെ നഷ്ടങ്ങളൊന്നും എന്നെ വലിയ രീതിയിൽ ബാധിക്കാറില്ല. ഞാനതൊന്നും മൈൻഡ് വെക്കാറില്ല. ” സിനിമയും സീരിയലും താരതമ്യം ചെയ്യുമ്പോൾ സിനിമയിലെ നഷ്ടമാണ് വലുത്. അത് ഉൾകൊള്ളാൻ ശക്തിയുണ്ടെങ്കിൽ സീരിയലിലെ നഷ്ടമൊന്നും ഒരിക്കലും നമ്മളെ ബാധിക്കില്ല”. ജയകുമാർ ഭവചിത്ര പറഞ്ഞു

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വത്ത് “പഞ്ചാഗ്നിയാണ്”. മോഹൻലാൽ നായകനായത്. എന്റെ ആദ്യ മലയാളം പ്രൊജക്റ്റ് മമ്മൂട്ടിയുടെ കൂടെ ആയിരുന്നു. “കാതോട് കാതോരം”. പിന്നെ ഉള്ളതൊക്കെയും മോഹൻലാലിനൊപ്പമാണ്. പഞ്ചാഗ്നി എനിക്ക് വളരെ അധികം നൊസ്റ്റാൾജിക് ഫീലിംഗ് തരുന്ന ഒന്നാണ്. ഞാൻ പൂര്ണമായത് ആ സിനിമയിലൂടെയാണെന്ന് വേണമെങ്കിൽ പറയാം. 1985 ലായിരുന്നു അത്. ഈ ഫീൽഡിൽ പിടിച്ച് നിൽക്കാൻ കുറെ ബന്ധങ്ങളുണ്ടായിട്ട് കാര്യമില്ല. കഴിവ് വേണം, കഴിവിനൊപ്പം നല്ലൊരു ക്യാരക്ടറും വേണം. അതിനു ഞാൻ ഉദാഹരണം പറയുകയാണെങ്കിൽ പ്രേം നസീർ, മധു, ഒക്കെ ടവറിങ് പോലെ നിൽക്കുന്ന പഴ്സണാലിറ്റി ആണ്. മര്യാദ, കൃത്യനിഷ്ഠത, വിനയം ഇതൊക്കെ അതിൽ പെടും. ഇതൊക്കെ ഉള്ള ഒരാൾക്കും കൂടിയേ ഈ മേഖലയിൽ നില നിന്ന് പോകാൻ സാധിക്കുകയുള്ളു. ജയകുമാർ കൂട്ടിച്ചേർത്തു.