ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഒടിടിയില്‍ കണ്ട അഞ്ച് ചിത്രങ്ങൾ; ഇന്ത്യയില്‍ മൂന്നാമത് ഒരു മലയാള ചിത്രം

','

' ); } ?>

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഒടിടിയില്‍ കണ്ട അഞ്ച് സിനിമകളുടെ പട്ടിക പുറത്തു വിട്ടു. ട്രേഡ് അനലിസ്റ്റുകളായ ഓര്‍മാക്സ് മീഡിയയാണ്
ജൂലൈ 21 മുതല്‍ 27 വരെയുള്ള കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. ഒരു മലയാള ചിത്രം മാത്രമാണ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ളത്. ദീലീഷ് പോത്തനും റോഷൻ മാത്യുവും പ്രധാന കഥാപാത്രങ്ങളായെത്തിയ “റോന്താണ്” മൂന്നാം സ്ഥാനത്ത്. ജിയോ ഹോട്‍സ്റ്റാറിലൂടെ 24 ലക്ഷം പേരാണ് ചിത്രം കണ്ടിരിക്കുന്നത്.

ഒന്നാം സ്ഥാനത്ത് പൃഥ്വിരാജ് നായകനായെത്തിയ ബോളിവുഡ് ചിത്രം “സര്‍സമീനാണ്”. ചിത്രം ഡയറക്ട് ഒടിടി റിലീസായിരുന്നു. ജിയോ ഹോട്‍സ്റ്റാറിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. 45 ലക്ഷം പേരാണ് ചിത്രം കണ്ടിരിക്കുന്നത്.

ശേഖർ കമ്മുലയുടെ സംവിധാനത്തിൽ ധനുഷ്, നാഗാർജുന, രശ്‌മിക എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ “കുബേരയാണ്” രണ്ടാം സ്ഥാനത്ത്. 37 ലക്ഷം പേരാണ് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ കുബേര കണ്ടിരിക്കുന്നത്.

ആപ് ജൈസാ കോയിയാണ് നാലാം സ്ഥാനത്ത്. മാധവനും ഫാത്തിമ സന ഷൈഖുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്.
20 ലക്ഷം പേരാണ് ചിത്രം കണ്ടിരിക്കുന്നത്. ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് സ്‍ട്രീം ചെയ്യുന്നത്.

നിമിഷ സജയനും അഥര്‍വയും പ്രധാന വേഷങ്ങളിലെത്തിയ തമിഴ് ചിത്രമാണ് അഞ്ചാം സ്ഥാനത്ത്. ഡിഎൻഎ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 13 ലക്ഷം പേരാണ് ജിയോഹോട്‍സ്റ്റാറിലൂടെ കണ്ടിരിക്കുന്നത്.