ആദ്യ വനിത സിനിമ നിര്‍മ്മാതാവ് ആരിഫ ഹസ്സന്‍ അന്തരിച്ചു

','

' ); } ?>

മലയാള സിനിമയിലെ ആദ്യ വനിത നിര്‍മ്മാതാവ് ആരിഫ ഹസ്സന്‍ (76) നിര്യാതയായി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആരിഫ എന്റര്‍പ്രൈസസിന്റെ ബാനറില്‍ 26 സിനിമകളാണ് ഇവര്‍ നിര്‍മ്മിച്ചത്.

പെരിയാര്‍, ചഞ്ചല, ടൂറിസ്റ്റ് ബംഗ്ലാവ്, അഷ്ടമി രോഹിണി, വനദേവത, കാമധേനു, അമ്മായിയമ്മ, സൊസൈറ്റി ലേഡി, ചക്രായുധം, അവള്‍ നിരപരാധി, സ്‌നേഹബന്ധം, ബെന്‍സ് വാസു, മൂര്‍ഖന്‍, കാഹളം, ഭീമന്‍, തടാകം, അനുരാഗകോടതി, അസുരന്‍, ജനകീയ കോടതി, രക്ഷസ്, രാധയുടെ കാമുകന്‍, നേതാവ്, അഷ്ടബന്ധനം, ശുദ്ധമദ്ദളം, സാമ്രാജ്യം, തമിഴ് സിനിമ നാംഗിള്‍ എന്നിവയാണ് ചിത്രങ്ങള്‍. ഇവയില്‍ ബെന്‍സ് വാസു, ഭീമന്‍, അസുരന്‍, നേതാവ്, രക്ഷസ് തുടങ്ങിയ ചിത്രങ്ങള്‍ ഭര്‍ത്താവ് ഹസ്സനാണ് സംവിധാനം ചെയ്തത്.

മകന്‍ അജ്മല്‍ ഹസ്സനും സിനിമ നിര്‍മ്മാണ രംഗത്ത് സജീവമാണ്. മറ്റ് മക്കള്‍: അന്‍വര്‍, അല്‍ത്താഫ്, പരേതരായ അഷ്‌കര്‍, അഫ്‌സല്‍. മരുമക്കള്‍: ഷക്കീല, സീന, രേഖ.