മോര്‍സെ ഡ്രാഗണ്‍ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ‘916 കുഞ്ഞൂട്ടനിലെ ആദ്യ ഗാനം കണ്ണോട് കണ്ണിൽ ലിറിക് വീഡിയോ പുറത്തിറങ്ങി. മില്ലേനിയം ഓഡിയോസ് ആണ് ഗാനം പുറത്തിറക്കിയത്. മധു ബാലകൃഷ്ണനും നാരായണി ഗോപനും ചേർന്ന് ആലപിച്ച ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് അജീഷ് ദാസനാണ്. ആനന്ദ് മധുസൂദനനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഗിന്നസ് പക്രു നായകനായെത്തുന്ന ചിത്രമാണ് ‘916 കുഞ്ഞൂട്ടൻ. ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത് .ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടര്‍ രാജ് വിമല്‍രാജനാണ്.
ഫാമിലി എന്റര്‍ടെയ്‌നറായ ചിത്രത്തില്‍ ടിനി ടോം, സുബ്രഹ്‌മണ്യം, ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, വിജയ് മേനോന്‍, കോട്ടയം രമേഷ്, നിയാ വര്‍ഗീസ്, ഡയാന ഹമീദ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.